കോൺഗ്രസ്‌ പ്രവർത്തകസമിതി ഇന്ന്‌ ; സോണിയ, രാഹുൽ, പ്രിയങ്ക "രാജി’ക്ക്


ന്യൂഡൽഹി
അഞ്ചു സംസ്ഥാനത്തെ തെരഞ്ഞെടുപ്പിലെ അതിദയനീയ തോൽവിക്കു പിന്നാലെ കോൺഗ്രസ് പ്രവർത്തകസമിതി ഞായറാഴ്ച. വൈകിട്ട് നാലിന് ഡൽഹി എഐസിസി ഓഫീസിലാണ് യോഗം. അധ്യക്ഷ സോണിയ ഗാന്ധി, പ്രവർത്തകസമിതി അംഗം രാഹുൽ ഗാന്ധി, ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി എന്നിവർ സ്ഥാനം ഒഴിയാൻ സന്നദ്ധത പ്രകടിപ്പിച്ചേക്കും. എന്നാൽ, ഇവർ തുടരണമെന്ന അഭ്യർഥന ഭൂരിപക്ഷം അംഗങ്ങളും ഉയർത്തുന്നതോടെ "രാജിസന്നദ്ധത' നാടകംകളിയാകും.

പ്രവർത്തകസമിതിയിൽ കേരളത്തിൽനിന്ന് എ കെ ആന്റണി, കെ സി വേണുഗോപാൽ, ഉമ്മൻചാണ്ടി എന്നിവരടക്കം 21 അംഗങ്ങളുണ്ട്. 24 സ്ഥിരം ക്ഷണിതാക്കളും ഒമ്പത് പ്രത്യേക ക്ഷണിതാക്കളുമുണ്ട്. പ്രവർത്തകസമിതി ചേരണമെന്ന് വളരെക്കാലമായി ആവശ്യം ഉയർന്നിരുന്നെങ്കിലും ഹൈക്കമാൻഡ് പരി​ഗണിച്ചില്ല. . ഭരണം രണ്ട് സംസ്ഥാനത്തുമാത്രം ശേഷിക്കെ പിടിച്ചുനിൽക്കാനാകാതെയാണ് യോഗം വിളിച്ചത്. ഉത്തർപ്രദേശിൽ 97 ശതമാനം സീറ്റിലും കോൺഗ്രസിന് കെട്ടിവച്ച കാശ് നഷ്ടമായി. നേതൃത്വത്തിന്റെ വിമർശകരായ ജി–23 നേതാക്കൾ വെള്ളിയാഴ്ച രാത്രി ഗുലാം നബി ആസാദിന്റെ വീട്ടിൽ യോഗം ചേർന്നു. 2019ലെ ലോക്സഭാതോൽവിക്ക് പിന്നാലെയാണ് രാഹുൽ രാജിവച്ചത്. തുടർന്ന് സോണിയ താൽക്കാലിക അധ്യക്ഷയായി. ആരോഗ്യകാരണങ്ങളാൽ സോണിയ ദൈനംദിന കാര്യങ്ങളിൽ സജീവമല്ല



Credits National || Deshabhimani ​Online ​News https://ift.tt/rG25VmO

Comments

Archive

Contact Form

Send