വിസി നിയമനം: യുജിസി മാനദണ്ഡത്തിന് വിധേയം-സുപ്രീംകോടതി

ന്യൂഡൽഹി
സംസ്ഥാന നിയമത്തിനു കീഴിലുള്ള സർവകലാശാലയിലും വൈസ് ചാൻസലർ നിയമനം യുജിസി മാനദണ്ഡത്തിന് വിധേയമായിരിക്കണമെന്ന് സുപ്രീംകോടതി. ഗുജറാത്തിൽ സർദാർ പട്ടേൽ സർവകലാശാലയിലെ വിസിയെ നീക്കാൻ നിർദേശിച്ചുള്ള ഉത്തരവിലാണ് ജസ്റ്റിസുമാരായ എം ആർ ഷാ, ബി വി നാഗരത്ന എന്നിവരുടെ ബെഞ്ചിന്റെ നിരീക്ഷണം. വിസി നിയമനത്തിൽ സംസ്ഥാന നിയമവും കേന്ദ്രനിയമവും തമ്മിൽ വൈരുധ്യമുണ്ടെങ്കിൽ ഭരണഘടനയുടെ 254–ാം അനുച്ഛേദം അനുസരിച്ച് കേന്ദ്രനിയമം നിലനിൽക്കുമെന്ന് സുപ്രീംകോടതി വിലയിരുത്തി.

ഉയർന്ന വിദ്യാഭ്യാസ യോഗ്യതയും ധാർമിക നിലപാടുമുള്ള വ്യക്തികളെ ആയിരിക്കണം വിസിമാരായി നിയമിക്കേണ്ടത്. ഉദ്യോഗസ്ഥരെയും അക്കാദമിക് വിദഗ്ധരെയും കൂട്ടിയിണക്കുന്ന പാലമാകാൻ വിസിക്ക് കഴിയണമെന്ന് ജസ്റ്റിസ് എം ആർ ഷാ വിധിന്യായത്തിൽ പറഞ്ഞു. യുജിസി മാനദണ്ഡം അനുസരിച്ചുള്ള യോഗ്യത ഇല്ലാത്തയാളെയാണ് സർദാർ പട്ടേൽ സർവകലാശാല വിസിയായി നിയമിച്ചതെന്ന് ഹർജിക്കാർ ആരോപിച്ചു.



Credits Kerala || Deshabhimani ​Online ​News https://ift.tt/kHPaA3W

Comments

Archive

Contact Form

Send