സമാധാന പ്രതീക്ഷയില്‍ 
ഓഹരിവിപണി മുന്നേറി


കൊച്ചി
റഷ്യ, ഉക്രയ്ൻ സമാധാന ചർച്ചകളിലെ പുരോ​ഗതിയും അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില കുറഞ്ഞതും അമേരിക്കൻ ഫെഡറൽ റിസർവ് പലിശനിരക്ക് വർധിപ്പിക്കുമെന്ന പ്രതീക്ഷയും ആ​ഗോള ഓഹരിവിപണികളെ ചലിപ്പിച്ചപ്പോൾ ഇന്ത്യൻ വിപണിയും നഷ്ടത്തിൽനിന്ന് കരകയറി. സെൻസെക്സ് 1.86 ശതമാനവും നിഫ്റ്റി 1.87 ശതമാനവും നേട്ടമുണ്ടാക്കി. സെൻസെക്സ് 1039.80 പോയിന്റ് ഉയർന്ന് 56816.65ലും നിഫ്റ്റി 312.30 പോയിന്റ് മുന്നേറി 16975.30ലുമാണ് ബുധനാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. ചൊവ്വ 4.34 ശതമാനം ഇടിഞ്ഞ ബിഎസ്ഇ മെറ്റൽ സൂചിക 2.56 ശതമാനം ഉയർന്നു. ബാങ്ക് 2.04 ശതമാനവും ഐടി 2.06 ശതമാനവും റിയാൽറ്റി 3.66 ശതമാനവും മുന്നേറി.

ബിഎസ്ഇയിൽ അൾട്രാടെക് സിമന്റാണ് ഏറ്റവുമധികം നേട്ടമുണ്ടാക്കിയത് (4.69 ശതമാനം). ടാറ്റാ സ്റ്റീൽ 2.56 ശതമാനവും ആക്സിസ് ബാങ്ക് 3.65 ശതമാനവും ഇൻഫോസിസ് 2.69 ശതമാനവും ലാഭം നേടി. ഇൻഡ്സ്ഇൻഡ് ബാങ്ക് (3.60), എച്ച്ഡിഎഫ്സി (2.92), ബജാജ് ഫിനാൻസ് (2.63), ടെക്മഹീന്ദ്ര (2.09) എന്നിവയാണ് നേട്ടമുണ്ടാക്കിയ മറ്റ് ചില പ്രധാന ഓഹരികൾ. സൺഫാർമ, പവർ​ഗ്രിഡ് കോർപറേഷൻ ഓഹരികൾ നഷ്ടം നേരിട്ടു.



Credits National || Deshabhimani ​Online ​News https://ift.tt/gXdWDe6

Comments

Archive

Contact Form

Send