മികച്ച സർക്കാർ രൂപീകരിക്കുമെന്ന് കെജ്‌രിവാൾ
ന്യൂഡൽഹി > പഞ്ചാബിൽ പടൂകൂറ്റൻ റോഡ് ഷോയുമായി അരവിന്ദ് കെജ്രിവാളും നിയുക്ത മുഖ്യമന്ത്രി ഭഗവന്ത് മന്നും. ഞായർ രാവിലെ 91 എംഎൽഎമാരുമായി സുവർണക്ഷേത്രം സന്ദർശിച്ചശേഷമായിരുന്നു റോഡ് ഷോ. അമൃത്സറിലെ നഗരവീഥികൾ ആംആദ്മി പ്രവർത്തകരാൽ നിറഞ്ഞു. ‘ഞാൻ പഞ്ചാബിനെ സ്നേഹിക്കുന്നു’വെന്ന വാചകത്തോടെയാണ് റോഡ് ഷോയിൽ കെജ്രിവാൾ സംസാരിച്ചു തുടങ്ങിയത്.
മികച്ച സർക്കാർ രൂപീകരിക്കുമെന്ന് പറഞ്ഞ കെജ്രിവാൾ ആരെങ്കിലും നിയമവിരുദ്ധ പ്രവർത്തനം നടത്തിയാൽ ജയിലിലടയ്ക്കാൻ മടിക്കില്ലെന്ന് സ്വന്തം എംഎൽഎമാർക്കും മുന്നറിയിപ്പ് നൽകി. അതിനിടെ അമൃത്സർ കോർപറേഷനിലെ പതിനാറ് കൗൺസിലർമാർ എഎപിയിൽ ചേർന്നു. ഭൂരിഭാഗവും കോൺഗ്രസ് അംഗങ്ങളാണ്. മേയർ കരംജിത് സിങ് റിന്റു കഴിഞ്ഞ ദിവസം കോൺഗ്രസ് വിട്ട് എഎപിയിൽ ചേർന്നിരുന്നു. 85 അംഗ കൗൺസിലിൽ 65 അംഗങ്ങളാണ് കോൺഗ്രസിനുണ്ടായിരുന്നത്. മേയറടക്കം പാർടി വിട്ടതോടെ ഭരണം പ്രതിസന്ധിയിലായി.
Credits National || Deshabhimani Online News https://ift.tt/JGykRcL
Comments