കോവിഡ് വ്യാപനം : സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം
ന്യൂഡൽഹി
ദക്ഷിണേഷ്യയിലും വിവിധ യൂറോപ്യൻ രാജ്യങ്ങളിലും കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായതോടെ സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ ജാഗ്രതാ നിർദേശം. കർശന ജാഗ്രത തുടരണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കത്തയച്ചു. പനിയും ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകളുമുള്ള രോഗികളെ പരിശോധനയ്ക്ക് വിധേയരാക്കണം. കോവിഡ് സ്ഥിരീകരിക്കുന്നവരുടെ ജനിതകശ്രേണീകരണം നടത്തണം. പരിശോധന, സമ്പർക്കം കണ്ടെത്തൽ, ചികിത്സ, കോവിഡ് മാനദണ്ഡം പാലിക്കൽ, വാക്സിനേഷൻ എന്നീ അഞ്ചിന നടപടി സൂക്ഷ്മമായി തുടരണമെന്നും കത്തിൽ ആവശ്യപ്പെട്ടു. കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗം സാഹചര്യം വിലയിരുത്തിയശേഷമാണ് ജാഗ്രതാ നിർദേശം നൽകിയത്.ഇരുപത്തേഴുമുതൽ അന്താരാഷ്ട്ര വിമാന സർവീസ് പുനരാരംഭിക്കാനും 156 രാജ്യങ്ങൾക്ക് ഇ– -ടൂറിസ്റ്റ് വിസ അനുവദിക്കാനും കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ രാജ്യത്ത് 2528 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 149 മരണം.
കോവിഡ് അവധിയില്ല;
വർക്ക് ഫ്രം ഹോം
സർക്കാർ, അർധ സർക്കാർ ജീവനക്കാർക്ക് കോവിഡ് അവധിക്കു പകരം ഏഴു ദിവസം വർക്ക് ഫ്രം ഹോം അനുവദിക്കാൻ ഉത്തരവ്. പ്രത്യേക കാഷ്വൽ ലീവുകളിലാണ് ദുരന്തനിവാരണവകുപ്പ് മാറ്റംവരുത്തിയത്.വീടുകളിൽ സൗകര്യമുള്ളവർക്കാണ് വർക്ക് ഫ്രം ഹോം. അല്ലാത്തവർക്ക് അഞ്ചു ദിവസത്തെ "സ്പെഷ്യൽ ലീവ് ' അനുവദിക്കും. അവധി ദിവസങ്ങൾ ഉൾപ്പെടെയാകുമിത്. അഞ്ച് ദിവസത്തിനുശേഷം ആന്റിജൻ പരിശോധനയിൽ നെഗറ്റീവായാൽ ഓഫീസിൽ ഹാജരാകണം. അഞ്ചുദിവസം കഴിഞ്ഞും പോസിറ്റീവാണെങ്കിൽ അടുത്ത രണ്ടുദിവസം മറ്റ് അർഹമായ ലീവ് എടുത്തശേഷം ഓഫീസിൽ ഹാജരാകണമെന്നും ഉത്തരവിൽ പറയുന്നു.
Credits National || Deshabhimani Online News https://ift.tt/v9IoLue
Comments