രക്തസാക്ഷി ധീരജിന്റെ കുടുംബം മുഖ്യമന്ത്രിയെ സന്ദർശിച്ചു


കണ്ണൂർ
രക്തസാക്ഷി ധീരജിന്റെ കുടുംബം മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചു. അച്ഛൻ രാജേന്ദ്രൻ, അമ്മ പുഷ്കല, അനുജൻ അദ്വൈത് എന്നിവരാണ് പയ്യാമ്പലം ഗസ്റ്റ് ഹൗസിലെത്തി മുഖ്യമന്ത്രിയെ കണ്ടത്. ധീരജിന്റെ ഓർമകളിൽ വിതുമ്പിയ രാജേന്ദ്രനെയും പുഷ്കലയെയും മുഖ്യമന്ത്രി ആശ്വസിപ്പിച്ചു.

കൊലചെയ്യപ്പെട്ടിട്ടും ധീരജിനെ സമൂഹമാധ്യമങ്ങളിൽ മോശമായി ചിത്രീകരിക്കുന്നതിനെക്കുറിച്ച് അച്ഛൻ രാജേന്ദ്രൻ പറഞ്ഞു. ധീരജിന്റെ കൊലപാതകികളെ കെ സുധാകരൻ വീണ്ടും ന്യായീകരിച്ചത് വേദനിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കേസിനെക്കുറിച്ച് ആശങ്ക വേണ്ടെന്നും നീതി ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊലപാതകികളെ ന്യായീകരിക്കുന്ന പ്രസ്താവനകളിൽ ഭയപ്പെടേണ്ട. കൊന്നവരെ വീണ്ടും വീണ്ടും കൊല്ലുന്ന സംസ്കാരമാണ് അവരുടേതെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ, തളിപ്പറമ്പ് ഏരിയാ സെക്രട്ടറി കെ സന്തോഷ്, ജയിംസ് മാത്യു, ടി ബാലകൃഷ്ണൻ എന്നിവർ ഒപ്പമുണ്ടായി.



Credits Kerala || Deshabhimani ​Online ​News https://ift.tt/NHz9XU2

Comments

Archive

Contact Form

Send