കെഎസ്‌ടിഎ സമ്മേളനത്തിന് ആവേശത്തുടക്കം
കൊല്ലം
കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെഎസ്ടിഎ) 31 –-ാം സംസ്ഥാന സമ്മേളനത്തിനു കൊല്ലത്ത് ഉജ്വല തുടക്കം. ‘നവകേരള സൃഷ്ടിക്കായി അണിചേരൂ, മതനിരപേക്ഷ ജനകീയ വിദ്യാഭ്യാസം ശക്തിപ്പെടുത്തൂ’ എന്ന മുദ്രാവാക്യം ഉയർത്തി ധീരജ് നഗറിൽ (സി കേശവൻ സ്മാരക ടൗൺഹാൾ)ചേർന്ന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനംചെയ്തു.
സംസ്ഥാന പ്രസിഡന്റ് പി വേണുഗോപാലൻ പതാക ഉയർത്തി. ഉദ്ഘാടന സമ്മേളനത്തിൽ പി വേണുഗോപാലൻ അധ്യക്ഷനായി. എഫ്എസ്ഇടിഒ ജനറൽ സെക്രട്ടറി എം എ അജിത്കുമാർ, എം മുകേഷ് എംഎൽഎ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ എസ് സുദേവൻ സ്വാഗതവും ജനറൽ സെക്രട്ടറി എൻ ടി ശിവരാജൻ നന്ദിയും പറഞ്ഞു. എ നജീബ് രക്തസാക്ഷി പ്രമേയവും എ കെ ബീന അനുശോചന പ്രമേയവും എൻ ടി ശിവരാജൻ പ്രവർത്തന റിപ്പോർട്ടും ടി കെ എ ഷാഫി കണക്കും അവതരിപ്പിച്ചു.
എൽ മാഗി പ്രസിഡന്റും കെ രാഘവൻ, എ നജീബ് എന്നിവർ അംഗങ്ങളുമായ പ്രസീഡിയവും ജനറൽ സെക്രട്ടറി, സെക്രട്ടറിമാർ എന്നിവരടങ്ങിയ സ്റ്റിയറിങ് കമ്മിറ്റിയുമാണ് സമ്മേളന നടപടി നിയന്ത്രിക്കുന്നത്. മറ്റു കമ്മിറ്റികൾ: മിനിറ്റ്സ്–- സി സി വിനോദ്കുമാർ (കൺവീനർ), എം കെ നൗഷാദ്, പി ജെ ബിനേഷ്, സി ബിന്ദു. പ്രമേയം –- കെ രാഘവൻ (കൺവീനർ), എം എ അരുൺകുമാർ, കെ സി മഹേഷ്, ആർ കെ ബിനു. രണ്ടുദിവസത്തെ സമ്മേളനത്തിൽ 568 പ്രതിനിധികളാണ് പങ്കെടുക്കുന്നത്.
വൈകിട്ട് ഇ എം എസ് നഗറിൽ (മുൻസിപ്പൽ സ്റ്റേഡിയം) നടന്ന പൊതുസമ്മേളനം അഖിലേന്ത്യ കർഷകത്തൊഴിലാളി യൂണിയൻ പ്രസിഡന്റ് എ വിജയരാഘവൻ ഉദ്ഘാടനംചെയ്തു. കെഎസ്എഫ്ഇ ചെയർമാൻ കെ വരദരാജൻ സംസാരിച്ചു.
Credits Kerala || Deshabhimani Online News https://ift.tt/MFiOJlf
Comments