ജെബി മേത്തർ കോൺഗ്രസിന്റെ രാജ്യസഭാ സ്ഥാനാർഥി
ന്യൂഡൽഹി
തർക്കങ്ങൾക്കൊടുവിൽ കോൺഗ്രസിന്റെ കേരളത്തിലെ രാജ്യസഭാ സ്ഥാനാർഥിയായി മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തറെ പ്രഖ്യാപിച്ചു. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയാണ് പ്രഖ്യാപനം നടത്തിയത്. ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനും ആശയക്കുഴപ്പത്തിനും ഒടുവിലാണ് പ്രഖ്യാപനം.
എറണാകുളം സ്വദേശിനിയായ ജെബി മേത്തർ ആലുവ നഗരസഭ വൈസ് ചെയർപേഴ്സണാണ്. നിലവിൽ എഐസിസി അംഗവും കെപിസിസി സെക്രട്ടറിയുമാണ്. യൂത്ത് കോൺഗ്രസ് മുൻ ദേശീയ സെക്രട്ടറിയാണ്.
അന്തിമ സാധ്യതാ പട്ടിക കെപിസിസി പ്രസിഡന്റ് കെ സുധാകരന് വെള്ളിയാഴ്ച ഹൈക്കമാന്ഡിന് കൈമാറിയിരുന്നു. ജെബി മേത്തറിന് ഒപ്പം എം ലിജു, ജെയ്സൻ ജോസഫ് എന്നിവരും ഈ പട്ടികയിൽ ഇടംപിടിച്ചിരുന്നു.
Credits Kerala || Deshabhimani Online News https://ift.tt/nMFNhTp
Comments