മലബാർ കലാപം : രക്തസാക്ഷികളെ ഒഴിവാക്കൽ : തീരുമാനമായില്ലെന്ന് ഐസിഎച്ച്‌ആർ
ന്യൂഡൽഹി
മലബാർ കലാപത്തിൽ ജീവൻപൊലിഞ്ഞവരെ സ്വാതന്ത്ര്യസമര രക്തസാക്ഷികളുടെ പട്ടികയിൽനിന്ന് ഒഴിവാക്കുന്നത് പരിഗണനയിലാണെന്നും എന്നാൽ, അന്തിമ തീരുമാനമായെന്ന മാധ്യമവാർത്ത ശരിയല്ലെന്നും ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ (ഐസിഎച്ച്ആർ) ചെയർമാൻ രഘുവേന്ദ്ര തൻവാർ.
വാരിയൻകുന്നത് കുഞ്ഞഹമ്മദ് ഹാജിയടക്കമുള്ളവരെ രക്തസാക്ഷിപട്ടികയിൽനിന്ന് ഒഴിവാക്കാന് നീക്കമുണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഞായറാഴ്ച യോഗം ചേർന്നെങ്കിലും മുദ്രവച്ച കവറിൽ സബ് കമ്മിറ്റി നൽകിയ ശുപാർശ തുറക്കാതെ റിസർച്ച് പ്രോജക്ട് കമ്മിറ്റിക്ക് വിട്ടു.
ജനറൽ കൗൺസിൽ പരിഗണിക്കുന്നതിനുമുമ്പ് ഇതാണ് കീഴ്വഴക്കം. തീരുമാനം എടുക്കുന്നതിൽ നിർണായക ശുപാർശ റിസർച്ച് പ്രോജക്ട് കമ്മിറ്റിയാണ് നൽകുന്നത്.
Credits National || Deshabhimani Online News https://ift.tt/VBFKnAo
Comments