യുദ്ധഭൂമിയിലെ നൗറിന്റെ യാത്ര: ഓരോ അടിയിലും മരണം പ്രതീക്ഷിച്ച്

പുന്നയൂർ
യുദ്ധമെന്തെന്നറിഞ്ഞു, കെടുതികൾ അടുത്തറിഞ്ഞു. ഇനിയേത് പ്രതിസന്ധികളേയും നേരിടാം. ഉറച്ച ശബ്ദത്തിൽ പറയുന്നത് ഉക്രയ്നിൽനിന്നും പോളണ്ട് വഴി അതിസാഹസികമായി നാട്ടിലെത്തിയ മെഡിക്കൽ വിദ്യാർഥിനി നൗറിൻ നൗഫൽ. എടക്കഴിയൂർ പൂളിക്കുന്നത്ത് നൗഫലിന്റേയും ഫെബിന്റേയും മകൾ നൗറിൻ ഉക്രയ്നിലെ ലെവീവിൽ നാഷണൽ മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ ഒന്നാംവർഷ വിദ്യാർഥിനിയാണ്. ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടപ്പോൾ പോളണ്ട് അതിർത്തി കടന്നെത്തിയാൽ മാത്രമെ എന്തെങ്കിലും ചെയ്യാനാകുവെന്നായിരുന്നു മറുപടി.

മറ്റുമാർ​ഗമില്ലാതായതോടെ ജീവൻപണയംവച്ച് പുറപ്പെട്ടു. വൻതുക നൽകി 50ഓളം പേർ പോളണ്ട് അതിർത്തിയിലേക്ക് ബസ് ഏർപ്പാടാക്കി. മണിക്കൂറുകളുടെ യാത്രയ്ക്ക് ശേഷം ഉക്രയ്ൻ ചെക്ക് പോസ്റ്റിൽപ്പെട്ടു. മുന്നോട്ട് പോകാനാകില്ലെന്നറിയിച്ചതോടെ ഹതാശരായി. ഇവിടെ ഇറങ്ങി സഹായത്തിനായി എംബസിയുമായി ബന്ധപ്പെട്ടെങ്കിലും കെെമലർത്തി. പിന്നെ രണ്ടും കൽപിച്ച് നടന്നു. മൂന്നുദിവസത്തെ നടത്തത്തിനിടെ ആളുകളുടെ എണ്ണം കുറഞ്ഞുവന്നു. പലരും വഴി പിരിഞ്ഞ് പോയി. അവസാനം നൗറിനടക്കം എട്ട് പേർ പോളണ്ട് അതിർത്തിയിലെത്തി. അതിർത്തി കവാടം അടഞ്ഞുകിടക്കുന്നു. നൂറ് കണക്കിന് പേരുടെ നീണ്ട നിര. കവാടം തുറക്കാതായതോടെ പത്തടിയിലധികം ഉയരമുള്ള മതിൽ ചാടാനുള്ള ശ്രമമായി. പണവും ബാ​ഗുകളും ലാപ്പ് ടോപ്പും വിലപിടിപ്പുള്ള വസ്തുക്കളും ഭക്ഷണവും മോഷ്ടിക്കപ്പെട്ടു.

മാറോടടക്കി പിടിച്ച ചെറിയ ബാ​ഗിലെ പാസ്പോർട്ടും ഐഡി കാർഡുകളും മാത്രമാണ് അവശേഷിച്ചത്. ഇന്ത്യക്കാരുടെ കൂടെ രക്ഷപ്പെടാമെന്ന് കരുതിയെത്തിയ ഉക്രയ്ൻകാർ അക്രമാസക്തരായി. മതിലിലെ കമ്പിവേലിയിൽ കുടുങ്ങി കഴുത്തറ്റ് ഒരാൾ മരിച്ചുവീഴുന്നതും കണ്ടു. മതിൽ ചാടി പോളണ്ടിലെത്തി ഇന്ത്യൻ എംബസിയുടെ സഹായത്തോടെ വ്യാഴാഴ്ച ഡൽഹിയിലും പിന്നീട് കൊച്ചിയിലും എത്തി . യുദ്ധമവസാനിച്ചാൽ ഉക്രയ്നിലേക്ക് മടങ്ങുമെന്ന് നൗറിൻ ദേശാഭിമാനിയോട് പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/Q5bjq2f

Comments

Archive

Contact Form

Send