ഉന്നത വിദ്യാഭ്യാസം : ഒരുമിക്കും ഒസാക്കയുമായി


തിരുവനന്തപുരം
ജപ്പാനിലെ ഒസാക്ക സർവകലാശാലയുമായുള്ള സഹകരണം വിപുലമാക്കാൻ കേരളത്തിലെ സർവകലാശാലകൾ ഒരുങ്ങുന്നു. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനും ജപ്പാൻ കോൺസൽ ജനറൽ താഗാ മസായുക്കിയും ചർച്ചയിൽ ധാരണയായി. 2019 നവംബറിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ജപ്പാൻ സന്ദർശിച്ച് പ്രാഥമിക ചർച്ച നടത്തിയിരുന്നു. ഉന്നത വിദ്യാഭ്യാസം, വിനോദ സഞ്ചാരം, ആയുർവേദം തുടങ്ങിയ മേഖലകളിലെ സഹകരണവും മുഖ്യമന്ത്രി യോഗത്തിൽ ചൂണ്ടിക്കാട്ടി. മാലിന്യ–- മത്സ്യ സംസ്കരണ കാർഷിക വ്യവസായ മേഖലകളിൽ ജപ്പാന്റെ സഹകരണം സ്വാഗതം ചെയ്തു. ഒട്ടേറെ മലയാളി നഴ്സുമാർ ജപ്പാനിൽ ജോലിചെയ്യുന്നുണ്ട്. അവർക്ക് ജാപ്പനീസ് ഭാഷയിലുള്ള പരിശീലനം ഗുണം ചെയ്യും. ഭാവിയിലും ജപ്പാനുമായി നല്ല ബന്ധമാണ് ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചർച്ചയിൽ എല്ലാ വിഷയങ്ങളിലും കോൺസൽ ജനറൽ അനുഭാവപൂർവം പ്രതികരിച്ചു. ചീഫ് സെക്രട്ടറി ഡോ. വി പി ജോയ്, സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി വേണു രാജാമണി, മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ എം എബ്രഹാം എന്നിവർ പങ്കെടുത്തു.



Credits Kerala || Deshabhimani ​Online ​News https://ift.tt/rI4HJEp

Comments

Archive

Contact Form

Send