ബിജെപിക്ക്‌ 
ആശ്വസിക്കാം; 
ആഹ്ലാദിക്കാനാകില്ല


ന്യൂഡൽഹി
ലോക്സഭാ തെരഞ്ഞെടുപ്പിലെ വിജയത്തിനുശേഷം തിരിച്ചടികൾ നേരിട്ട ബിജെപിക്ക് ആശ്വാസത്തിനു വക നൽകുന്നതാണ് അഞ്ച് സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഫലം. എന്നാൽ, ഉത്തർപ്രദേശിൽ സീറ്റുകൾ ഗണ്യമായി കുറഞ്ഞതും പഞ്ചാബിൽ പൂർണമായി ഒറ്റപ്പെട്ടതും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പരാജയപ്പെട്ടതും ബിജെപിയെ അലട്ടും.

യുപിയിൽ നിർണായക സീറ്റുകളാണ് നഷ്ടപ്പെട്ടത്. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള പാത ബിജെപിക്ക് സുഗമമാകില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്. ലോക്സഭയിൽ വൻവിജയം ആവർത്തിച്ചശേഷം മഹാരാഷ്ട്രയിൽ ബിജെപി ഭരണത്തിൽനിന്ന് പുറത്തായി. ഹരിയാനയിൽ ഭരണം നിലനിർത്താൻ പ്രാദേശികകക്ഷിയെ കൂട്ടുപിടിക്കേണ്ടിവന്നു. ബംഗാൾ, തമിഴ്നാട്, കേരളം എന്നിവിടങ്ങളിൽ കാഴ്ചക്കാരായി ഒതുങ്ങി. കഴിഞ്ഞവർഷം രാജ്യവ്യാപകമായി നടന്ന പൊതുതെരഞ്ഞെടുപ്പുകളിലും ബിജെപിക്ക് കനത്ത തിരിച്ചടിയേറ്റു. കർഷകപ്രക്ഷോഭവും ബിജെപിയുടെ സ്വീകാര്യത തകർത്തു. പിടിച്ചുനിൽക്കാൻ യുപിയിൽ വിജയം നേടേണ്ടത് അവർക്ക് അനിവാര്യമായി. വർഗീയ ധ്രുവീകരണം സൃഷ്ടിച്ചും പണമൊഴുക്കിയും കുതന്ത്രങ്ങൾ മെനഞ്ഞും നേടിയ വിജയം ബിജെപിക്ക് ആശ്വാസമാകുന്നത് ഈ സാഹചര്യത്തിലാണ്. ഇക്കൊല്ലം നവംബറിൽ ഗുജറാത്തിലും ഹിമാചൽപ്രദേശിലും നിയമസഭാ തെരഞ്ഞെടുപ്പുകൾ നടക്കേണ്ടതുണ്ട്. രണ്ടിടത്തും ഭരണവിരുദ്ധവികാരം പ്രകടമാണ്. അതിനാൽ ബിജെപിക്ക് ആഹ്ലാദിക്കാൻ സമയമില്ല.



Credits National || Deshabhimani ​Online ​News https://ift.tt/kiKJWOV

Comments

Archive

Contact Form

Send