ഓസ്ട്രേലിയൻ ഹൈക്കമീഷണറുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി
തിരുവനന്തപുരം
ഓസ്ട്രേലിയൻ ഹൈക്കമീഷണർ ബാരി ഒ ഫെറലുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി. അവിടുത്തെ ഫെഡറൽ സംവിധാനം രാജ്യത്തിന് മാതൃകയാണെന്നും ഉന്നതവിദ്യാഭ്യാസം നടത്തുന്ന നിരവധി ഇന്ത്യക്കാരുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മലയാളി വിദ്യാർഥി കൂട്ടായ്മയുമുണ്ട്. ഇവരെ സഹായിക്കുന്നതിനും പ്രതിസന്ധിയിൽ സംരക്ഷിക്കുന്നതിനും മുഖ്യമന്ത്രി നന്ദി അറിയിച്ചു.
ഇരുഭാഗത്തുനിന്നും കൂടുതൽ മെച്ചപ്പെട്ട പ്രവർത്തനത്തിന് ചർച്ച നടത്താം. ഉദ്യോഗാർഥികളുടെ തൊഴിൽക്ഷമത വർധിപ്പിക്കാനും സഹകരണം സഹായകരമാകും. കേരളം നിക്ഷേപ സൗഹൃദമാവുകയാണ്. നിക്ഷേപ നിയമങ്ങൾ ലളിതമാക്കും.
ഓസ്ട്രേലിയയിലെ നിക്ഷേപകരെയും വിനോദസഞ്ചാരികളെയും മുഖ്യമന്ത്രി കേരളത്തിലേക്ക് ക്ഷണിച്ചു.
കോൺസുൽ ജനറൽ ഫോർ സൗത്ത് ഏഷ്യ സാറ കിർലിവ്, വൈസ് കോൺസുൽ സാം മൈയേർസ് എന്നിവരും ഹൈക്കമീഷനിൽനിന്ന് മ്യുറെ ടൈലർ, ജോആൻ പ്രയർ എന്നിവരും കൊച്ചിയിൽ നടന്ന കൂടികാഴ്ചയിൽ പങ്കെടുത്തു.
Credits Kerala || Deshabhimani Online News https://ift.tt/0isSCnF
Comments