പൊതുയിടത്തെ വൈ–ഫൈയിൽ പണമിടപാട്‌ വേണ്ട

തിരുവനന്തപുരം > പൊതുയിടത്തെ വൈ ഫൈ ഉപയോഗിച്ച് ഓൺലൈൻ പണമിടപാട് നടത്തരുതെന്ന് പൊലീസ് മുന്നറിയിപ്പ്. മാൾ, വിമാനത്താവളം, ഹോട്ടൽ, സർവകലാശാല തുടങ്ങിയ സ്ഥലങ്ങളിലെ വൈ ഫൈ ഉപയോഗിച്ച് പണമിടപാട് നടത്തരുത്. വൈ ഫൈ ബന്ധിപ്പിച്ച് വെബ്സൈറ്റുകളിലൂടെയോ ആപ്പിലൂടെയോ വിവരം കൈമാറുമ്പോൾ മറ്റാരെങ്കിലും ഇവ കൈക്കലാക്കാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

സൗജന്യ ഹാക്കിങ് ഉപകരണം ഉപയോഗിച്ച് പരിമിതമായ സാങ്കേതിക ജ്ഞാനമുള്ളവർക്കും മറ്റൊരാളുടെ സെഷൻ ഹൈജാക്ക് ചെയ്യാനും ലോഗിൻ ചെയ്യാനും കഴിയും. ഇങ്ങനെ വ്യക്തിഗത വിവരം, സ്വകാര്യരേഖ, കോൺടാക്ട്, കുടുംബ ഫോട്ടോ, ലോഗിൻ ക്രെഡൻഷ്യൽ എന്നിവ നഷ്ടപ്പെടാം.



Credits Kerala || Deshabhimani ​Online ​News https://ift.tt/RTc8JkU

Comments

Archive

Contact Form

Send