സ്‌ട്രോങ്ങാകും സ്പോർട്സ് ; കളിച്ചുയരാൻ ഗ്രാമീണ കളിസ്ഥലം, കായിക അക്കാദമികൾ
തിരുവനന്തപുരം
കായിക മേഖലയിൽനിന്നുള്ള ഒരു ശതമാനം ജിഡിപി മൂന്ന് മുതൽ നാല് വരെ വർധിപ്പിക്കും. സ്വകാര്യ പങ്കാളിത്തത്തോടെ കായിക ഉപകരണങ്ങളുടെ ഉൽപ്പാദനം ശക്തിപ്പെടുത്തും. കായിക മേഖലയിൽ സംരംഭകത്വം പ്രോത്സാഹിപ്പിക്കും. ഇ–-സ്പോർട്സിൽ യുവജനങ്ങൾക്ക് പരിശീലനം നൽകാൻ സ്പോർട്സ് കേരള ഫൗണ്ടേഷൻ വഴി പരിശീലന കേന്ദ്രങ്ങൾ സ്ഥാപിക്കും. ഹെൽത്തി കിഡ്സ്, ആയോധന മത്സരം, ഫുട്ബോൾ, ബാസ്കറ്റ് ബോൾ, അത്ലറ്റിക്സ് പരിശീലനത്തിനും പുതിയ കായിക നയം നടപ്പാക്കാനും 6.50 കോടി. കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രമായിരുന്ന സ്റ്റേഡിയങ്ങളുടെ അറ്റകുറ്റപ്പണിക്ക് രണ്ട് കോടി.
കളിച്ചുയരാൻ ഗ്രാമീണ കളിസ്ഥലം, കായിക അക്കാദമികൾ
പഞ്ചായത്തുകളിൽ സ്പോർട്സ് കേരള ഫൗണ്ടേഷൻ നേതൃത്വത്തിൽ ഗ്രാമീണ കളിസ്ഥലങ്ങൾ സജ്ജമാക്കും. പദ്ധതി ചെലവിന്റെ പകുതി എംഎൽഎമാരുടെ ആസ്തിവികസന ഫണ്ട്, തദ്ദേശസ്ഥാപന ഫണ്ട്, പൊതു സ്വകാര്യ പങ്കാളിത്തം എന്നിവ വഴി കണ്ടെത്തും. സ്കൂളുകളിലെ കളിസ്ഥലങ്ങളും പദ്ധതിയിൽ ഉൾപ്പെടുത്തും. പ്രാരംഭ പ്രവർത്തനങ്ങൾക്ക് നാല് കോടി വകയിരുത്തി. സർക്കാർ ഉടമസ്ഥതയിലുള്ള സ്റ്റേഡിയങ്ങൾ കേന്ദ്രീകരിച്ച് സ്വകാര്യ മേഖലയുടെ സഹകരണത്തോടെ കായിക അക്കാദമികൾ രൂപീകരിക്കാനും സ്വകാര്യ കായിക അക്കാദമിയുടെ വികസനത്തിനുമായി 2.50 കോടി ചെലവഴിക്കും.
അന്തർദേശീയ
സ്പോർട്സ് കോംപ്ലക്സ്
തിരുവനന്തപുരം മേനംകുളം ജി വി രാജ സ്പോർട്സ് സ്കൂൾ മികവിന്റെ കേന്ദ്രമാക്കും. മൂന്നാറിലെ ഹൈ ആർട്ടിറ്റ്യൂഡ് ട്രെയിനിങ് സെന്ററിൽ അന്തർദേശീയ സ്പോർട്സ് കോംപ്ലക്സ് സ്ഥാപിക്കും.
Credits Kerala || Deshabhimani Online News https://ift.tt/MQR90qO
Comments