മാനന്തവാടിയിൽ കടുവയെ 
മയക്കുവെടിവച്ച്‌ പിടികൂടി


മാനന്തവാടി
മാനന്തവാടി ജനവാസകേന്ദ്രത്തിലിറങ്ങിയ കടുവയെ മയക്കുവെടിവച്ച് പിടികൂടി. ഫോറസ്റ്റ് സീനിയർ വെറ്ററിനറി സർജൻ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലാണ് മയക്കുവെടി വച്ചത്. ബുധൻ രാവിലെയാണ് മാനന്തവാടി- ജെസ്സി- പിലാക്കാവ് റോഡിലെ കല്ലിയോട് മുസ്ലിം പള്ളിക്കുസമീപം കടുവയെ കണ്ടത്. സമീപത്തെ വയലിൽ കിടക്കുകയായിരുന്ന കടുവ മറ്റു ജനവാസ കേന്ദ്രങ്ങളിലെത്താതിരിക്കാൻ രാത്രി മുഴുവൻ പൊലീസും വനപാലക സംഘവും കാവൽനിന്നു.

വ്യാഴം പകൽ പന്ത്രണ്ടോടെയാണ് കടുവയെ പിടികൂടിയത്. ഏകദേശം നാലുവയസ്സ് പ്രായമുണ്ട്. മുൻകാലിന് സാരമായി പരിക്കേറ്റ നിലയിലാണ്. ഇത് കടുവ കൂടുതൽ പ്രദേശങ്ങളിലേക്ക് കടക്കാതിരിക്കാൻ സഹായകമായി. മറ്റു വന്യമൃഗങ്ങളുമായുള്ള പോരിലാണ് കടുവയ്ക്ക് പരിക്കേറ്റതെന്നാണ് പ്രാഥമിക നിഗമനം.

മയങ്ങിയ കടുവയെ ആദ്യം അമ്പുകുത്തിയിലെ വനംവകുപ്പിന്റെ എൻടിഎഫ്പി പ്രൊസസിങ് ആൻഡ് ട്രെയ്നിങ് സെന്ററിലേക്ക് മാറ്റി. പ്രാഥമിക നിരീക്ഷണത്തിനും ശുശ്രൂഷകൾക്കുംശേഷം പിന്നീട് ഇവിടെ നിന്ന് ബത്തേരി പച്ചാണിയിലെ അനിമൽ ഹോസ്പിസ് സെന്റർ ആൻഡ് പാലിയേറ്റീവ് കെയർ യൂണിറ്റിലേക്ക് മാറ്റി.



Credits Kerala || Deshabhimani ​Online ​News https://ift.tt/83tbYBQ

Comments

Archive

Contact Form

Send