കേരളം ഒറ്റക്കെട്ട് ; എൽഐസിയെ സ്വകാര്യവൽക്കരിക്കരുത്
തിരുവനന്തപുരം
ലൈഫ് ഇൻഷുറൻസ് കോർപറേഷനെ സ്വകാര്യവൽക്കരിക്കാനുള്ള നീക്കത്തിൽനിന്ന് കേന്ദ്ര സർക്കാർ പിന്മാറണമെന്ന് കേരള നിയമസഭ ഏകകണ്ഠമായി ആവശ്യപ്പെട്ടു. നാടിന്റെ വികസനവും ജനങ്ങളുടെ ക്ഷേമവും ഉറപ്പാക്കുന്നതിൽ സ്തുത്യർഹ പങ്കുവഹിക്കുന്ന സ്ഥാപനത്തെ സ്വകാര്യ നിക്ഷേപകരുടെ താൽപ്പര്യങ്ങൾക്ക് വിട്ടുകൊടുക്കുകയാണ്. ഇത് നാടിനോ സമൂഹത്തിനോ ഗുണകരമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച പ്രമേയത്തിൽ പറഞ്ഞു.
പാർലമെന്റിൽപ്പോലും ചർച്ച ചെയ്യാതെയാണ് ഓഹരി വിൽക്കാൻ തീരുമാനിച്ചത്. സ്വകാര്യ കമ്പനികളുടെ ചൂഷണം തടയാനും ദുർബല ജനവിഭാഗങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാനുമാണ് എൽഐസി ദേശസാൽക്കരിച്ചത്.
അഞ്ചു ശതമാനം ഓഹരി മാത്രമാണ് വിറ്റഴിക്കുന്നതെന്ന് കേന്ദ്രം ന്യായീകരിക്കുന്നുണ്ടെങ്കിലും ലക്ഷ്യം മൊത്ത വിൽപ്പനയാണ്. എൽഐസിക്ക് 38,04,610 കോടി രൂപയുടെ ആസ്തിയുണ്ട്. ഇത് രാജ്യത്തിന്റെ ആകെ ബജറ്റ് എസ്റ്റിമേറ്റിനു തുല്യമാണ്. 36.76 ലക്ഷം കോടി രൂപ എൽഐസി രാജ്യത്ത് വികസനത്തിന് നിക്ഷേപിച്ചിട്ടുണ്ട്. നാടിന്റെ ബൃഹത്തായ സ്രോതസ്സാണ് സ്വകാര്യവൽക്കരണത്തിലൂടെ നഷ്ടമാകുകയെന്നും പ്രമേയത്തിൽ പറഞ്ഞു. എൽഐസിയുടെ സ്വകാര്യവൽക്കരണം രാജ്യത്തിന് കനത്ത നഷ്ടമാണെന്ന് പ്രമേയത്തെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.
Credits Kerala || Deshabhimani Online News https://ift.tt/bQDs75m
Comments