പാർടി കോൺഗ്രസ്‌ ഫുട്‌ബോൾ ടൂർണമെന്റ്‌ തുടങ്ങി


കണ്ണൂർ
സിപിഐ എം 23–-ാം പാർടി കോൺഗ്രസിന് അനുബന്ധമായുള്ള ഫുട്ബോൾ ടൂർണമെന്റിന് തുടക്കമായി. കൂത്തുപറമ്പ് മുനിസിപ്പൽ ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തിൽ മുൻ ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റൻ ഐ എം വിജയൻ ഉദ്ഘാടനംചെയ്തു. പിവൈസി കോളയാടും ദൃശ്യ നരവൂരും തമ്മിലായിരുന്നു ആദ്യ മത്സരം

22 വരെ നടക്കുന്ന ടൂർണമെന്റിൽ 24 ടീം പങ്കെടുക്കും. 21ന് സെമിയും 22ന് ഫൈനലും വനിതാ സൗഹൃദ മത്സവും നടക്കും. വിജയികൾക്ക് 25,000 രൂപയും രണ്ടാം സ്ഥാനത്തിന് 20,000 രൂപയും നൽകും. ക്രിക്കറ്റ് ടൂർണമെന്റ് പൂർത്തിയായി. വോളിബോൾ മത്സരം വെള്ളിയാഴ്ച പേരാവൂരിൽ തുടങ്ങും. 20ന് മട്ടന്നൂരിൽ വടംവലിയും കണ്ണൂരിൽ ചെസ്സും 21ന് കരിവെള്ളൂരിൽ കബഡിയും പയ്യാമ്പലം മുതൽ പെരളശേരിവരെ മാരത്തണും നടക്കും. 19ന് മൂന്ന് കേന്ദ്രങ്ങളിൽ സെമിനാറുണ്ടാകും.



Credits Kerala || Deshabhimani ​Online ​News https://ift.tt/8UxXwM5

Comments

Archive

Contact Form

Send