ദേശീയ പണിമുടക്കിന് കർഷക സംഘടനകളുടെ പിന്തുണ
ന്യൂഡൽഹി
ഈ മാസം 28നും -29നും പ്രഖ്യാപിച്ച ദ്വിദിന രാജ്യവ്യാപക പൊതുപണിമുടക്കിന് കർഷക സംഘടനകളുടെ പിന്തുണ. അഖിലേന്ത്യ കർഷകത്തൊഴിലാളി യൂണിയൻ, ഭാരതീയ കേത് മസ്ദൂർ യൂണിയൻ, ഓൾ ഇന്ത്യ അഗ്രികൾച്ചറൽ ആൻഡ് റൂറൽ ലേബർ ഓർഗനൈസേഷൻ, സംയുക്ത കിസാൻ സഭ, അഖിലേന്ത്യ ആഗ്രാഗാമി കൃഷി ശ്രമിക് യൂണിയൻ തുടങ്ങിയ സംഘടനകളാണ് പിന്തുണ പ്രഖ്യാപിച്ചത്. സംയുക്ത കിസാൻ മോർച്ചയും പണിമുടക്കിന് പിന്തുണ അറിയിച്ചിട്ടുണ്ട്. പണിമുടക്കു ദിവസം ഗ്രാമീണ ബന്ദിന് സംഘടനകൾ ആഹ്വാനം ചെയ്തു.
Credits National || Deshabhimani Online News https://ift.tt/KkjaHXu
Comments