രാഹുലിന്റെ മൃദുഹിന്ദുത്വം ആപത്ത്‌ ; പ്രവർത്തകസമിതിയിൽ നിശിത വിമർശം


ന്യൂഡൽഹി
രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസിൽ ഒരു വിഭാഗം സ്വീകരിക്കുന്ന മൃദുഹിന്ദുത്വ നിലപാടുകൾക്കെതിരെ പ്രവർത്തകസമിതിയിൽ രൂക്ഷവിമർശം. മൃദുഹിന്ദുത്വ നിലപാടുകളിൽനിന്ന് നേതൃത്വം മാറണമെന്ന് മുതിർന്ന നേതാവ് മുകുൾ വാസ്നിക്ക് തുറന്നടിച്ചു.

2014നുശേഷം നടന്ന 49 തെരഞ്ഞെടുപ്പിൽ 39ലും തോറ്റു. മൃദുഹിന്ദുത്വ ആശയങ്ങളിലേക്ക് എന്തടിസ്ഥാനത്തിലാണ് നീങ്ങിയത്. കോൺഗ്രസിന്റെ ആശയാടിത്തറയിൽ ഉറച്ചുനിൽക്കാനാകണം–- വാസ്നിക്ക് പറഞ്ഞു.

മതതീവ്രവാദവുമായോ മതയാഥാസ്ഥിതികതയുമായോ കൂട്ടുചേരാൻ പോകരുതെന്ന് മുതിർന്ന നേതാവ് ആനന്ദ് ശർമ പറഞ്ഞു . അത് വിപരീതഫലം സൃഷ്ടിക്കും–- ശർമ പറഞ്ഞു.കോൺഗ്രസിനെ ശക്തിപ്പെടുത്താനാണ് വിമർശം ഉയർത്തുന്നതെന്ന് ജി–-23ന് നേതൃത്വം നൽകുന്ന ഗുലാംനബി ആസാദും പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/icWC9Vw

Comments

Archive

Contact Form

Send