ഹിജാബ്‌ നിരോധനം : മുസ്ലിം വ്യക്തിനിയമബോർഡും സുപ്രീംകോടതിയിൽ


ന്യുഡൽഹി
വിദ്യാഭാസ സ്ഥാപനങ്ങളിൽ ഹിജാബ് വിലക്കിയ കർണാടക സർക്കാർ തീരുമാനം ശരിവച്ച ഹൈക്കോടതി വിധിക്കെതിരെ അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമബോർഡും സുപ്രീംകോടതിയെ സമീപിച്ചു.

ഹിജാബ് വിശ്വാസത്തിന്റെ ഭാഗമാണെന്നും നിഷേധിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും ഹർജിയിൽ വ്യക്തമാക്കി. മുസ്ലിം വ്യക്തിനിയമബോർഡ് സെക്രട്ടറി മുഹമ്മദ് ഫസലുറഹീം, മുനീസ ബുഷ്റ, ജലീസ സുൽത്താനാ യാസീൻ എന്നിവരാണ് ഹർജി നൽകിയത്.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമയും കഴിഞ്ഞ ദിവസം ഹർജി നൽകിയിട്ടുണ്ട്.



Credits National || Deshabhimani ​Online ​News https://ift.tt/61dzloc

Comments

Archive

Contact Form

Send