ബിഹാർ മുഖ്യമന്ത്രി നിതീഷ്‌കുമാറിന് മർദനം
പട്ന
ബിഹാർ മുഖ്യമന്ത്രി നിതീഷ്കുമാറിന് ജന്മനാടായ ഭക്തിയാർപുരിൽ വച്ച് മർദ്ദനമേറ്റു. ഞായറാഴ്ച സ്വാതന്ത്ര്യസമര സേനാനി ശീൽ ഭദ്രയാജിയുടെ പ്രതിമയിൽ പുഷ്പാഞ്ജലി അർപ്പിക്കുന്നതിനിടെ ഒരാൾ ആക്രമിക്കുകയായിരുന്നു. സഫർ ആശുപത്രി വളപ്പിലായിരുന്നു ചടങ്ങ്. പിന്നിൽനിന്നെത്തിയ ആൾ സുരക്ഷാ ഉദ്യോഗസ്ഥരെ മറികടന്ന് നിതീഷ്കുമാറിന്റെ മുതുകിൽ അടിച്ചു. ഉദ്യോഗസ്ഥർ ഉടൻ അക്രമിയെ കീഴ്പ്പെടുത്തി. 2020 നവംബറിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നിതീഷിന് മർദനമേറ്റിരുന്നു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു മുന്നിൽ താണുവണങ്ങിയതിന് രൂക്ഷ വിമർശം നേരിടുന്നതിനിടെയാണ് നിതീഷ് കുമാറിന് അടിയേറ്റത്.
Credits National || Deshabhimani Online News https://ift.tt/JBcfkt7
Comments