ഹരിദാസൻ വധക്കേസ്‌; വാളും വസ്‌ത്രങ്ങളും കണ്ടെടുത്തു

തലശേരി > പുന്നോൽ താഴെവയലിലെ സിപിഐ എം പ്രവർത്തകൻ ഹരിദാസനെ കൊന്ന കേസിൽ മുഖ്യപ്രതി ഉപയോഗിച്ച വാളും രക്തംപുരണ്ട വസ്ത്രങ്ങളും പൊലീസ് കണ്ടെടുത്തു. ബിജെപി മണ്ഡലം സെക്രട്ടറിയായ പതിനൊന്നാം പ്രതി ന്യൂമാഹി പെരുമുണ്ടേരിയിലെ മഠത്തിൽ ഹൗസിൽ പ്രിതീഷ് എന്ന മൾട്ടി പ്രജി ഉപയോഗിച്ച വാളും വസ്ത്രവുമാണ് കസ്റ്റഡിയിലെടുത്തത്. ഇയാൾ പ്രതിയാകുന്ന മൂന്നാമത്തെ കൊലക്കേസാണിത്.

കേസിൽ മൾട്ടി പ്രജിയടക്കം ഒമ്പത് പ്രതികളെയും തിങ്കളാഴ്ച ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കും. പ്രത്യേക അന്വേഷകസംഘത്തിന്റെ അപേക്ഷ പരിഗണിച്ച് വെള്ളിയാഴ്ചയാണ് നാല് ദിവസത്തെ കസ്റ്റഡിയിൽ വിട്ടത്. തെളിവെടുപ്പും ചോദ്യംചെയ്യലും പൂർത്തിയാക്കി. പുന്നോൽ സ്വദേശികളായ സി കെ അശ്വന്ത്, സി കെ അർജുൻ, ദീപക് സദാനന്ദ്, കെ അഭിമന്യു, പ്രഷീജ് എന്ന പ്രജൂട്ടി, പി കെ ദിനേശ്, പി കെ ശരത്ത്, ആത്മജ് എസ് അശോക് എന്നിവരാണ് കസ്റ്റഡിയിലുള്ളത്.



Credits Kerala || Deshabhimani ​Online ​News https://ift.tt/0c2aLvN

Comments

Archive

Contact Form

Send