പ്രളയംതകർത്ത പാതകളിൽ പുതുജീവൻ ; നവീകരിച്ച 1200 റോഡ് 28ന് തുറക്കും
തിരുവനന്തപുരം
രണ്ട് പ്രളയത്തിലായി തകർന്ന 1200 തദ്ദേശ റോഡിനുകൂടി പുതുജീവൻ. ആയിരം കോടി രൂപ ചെലവിട്ട് പുനർനിർമിച്ച ഇവ സഞ്ചാരയോഗ്യമായി. ഈ മാസം 28ന് മുഖ്യമന്ത്രി പിണറായി വിജയൻ പുതുപാത ജനങ്ങൾക്കായി തുറന്നുകൊടുക്കും. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനർനിർമാണ പദ്ധതി വഴിയാണ് പ്രവൃത്തി നടന്നത്.
2200 റോഡ് നേരത്തേ ഉദ്ഘാടനം ചെയ്തിരുന്നു. 1474 എണ്ണം നിർമാണഘട്ടത്തിലാണ്. ഇതും ഉടൻ പൂർത്തിയാകും. 11,880 കിലോമീറ്റർ റോഡാണ് ആകെ പുനർനിർമിക്കുന്നത്. 5000 കോടി രൂപയാണ് ചെലവ്. ഇതിൽ 8316 കിലോമീറ്ററാണ് പൂർത്തിയായത്. സംസ്ഥാനത്ത് ആദ്യമായാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ഉപയോഗിച്ച് തദ്ദേശ റോഡുകൾ നിർമിക്കുന്നത്. പ്രാദേശികതലത്തിൽ രൂപീകരിച്ച സമിതികൾക്കാണ് മേൽനോട്ടച്ചുമതല.
.jpg)
Credits Kerala || Deshabhimani Online News https://ift.tt/fylMHUE
Comments