24 കായികതാരങ്ങള്‍ക്കുകൂടി സർക്കാർ ജോലി
തിരുവനന്തപുരം> ഇരുപത്തിനാല് കായികതാരങ്ങൾക്കുകൂടി സൂപ്പർ ന്യൂമററി തസ്തിക സൃഷ്ടിച്ച് നിയമനം നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. മികച്ച പുരുഷ/ വനിതാ കായികതാരങ്ങൾക്ക് പബ്ലിക് സർവീസിൽ നിയമനം നൽകുന്ന പദ്ധതി പ്രകാരമാണ് ഇത്. 2010 മുതൽ 2014 വരെയുള്ള വർഷങ്ങളിലെ ശേഷിക്കുന്ന ഒഴിവുകളിലാണ് നിയമനം.
ജി എസ് നീതുമോൾ, നീതു ഹരിദാസ്, ടിനു തങ്കച്ചൻ, ആൻമേരി ജോസ്, കാർത്തിക മോഹനൻ, ജിന്റു ജോസ്, ആർ വി ജിതിൻ വിശ്വൻ, ആർ രാജേഷ്, നീതു വി തോമസ്, വി എ വർഗീസ്, കെ ബി സാന്ദ്ര, സി കെ ഷൈനി, ശാലിനി തോമസ്, കെ ആർ അജിത്, എം എസ് ശ്രീരാജ്, വൃന്ദ എസ് കുമാർ, വി നന്ദഗോപൻ, പി ഫാരിക്ഷ, എസ് സരൺ, ഇ ഷമീർ, കെ ഇജാസ് അലി, ഇ രാജേഷ് ശേഖർ, വി അനിൽകുമാർ, ഇ എസ് സുജിത്ത് എന്നിവർക്കാണ് നിയമനം ലഭിച്ചത്. ഒന്നാം പിണറായി സർക്കാർ 580 കായികതാരങ്ങൾക്ക് സർക്കാർ ജോലി നൽകിയിരുന്നു.
Credits Kerala || Deshabhimani Online News https://ift.tt/2FbQdTa
Comments