ശ്രീനിവാസൻ വധം : പള്ളി ഇമാം ഉൾപ്പെടെ 
3 പേർകൂടി അറസ്റ്റിൽ


പാലക്കാട്
ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസന്റെ കൊലപാതകത്തിൽ പള്ളി ഇമാം ഉൾപ്പെടെ മൂന്നുപേർ കൂടി അറസ്റ്റിൽ. പോപ്പുലർ ഫ്രണ്ട് കാവിൽപ്പാട് യൂണിറ്റ് പ്രസിഡന്റ് കല്ലമ്പറമ്പിൽ അഷ്റഫ് (29), കുന്നംപുറം സ്വദേശി അഷ്ഫാക്ക് (24), ശംഖുവാരത്തോട് പള്ളി ഇമാം കാഞ്ഞിരപ്പുഴ അക്കിയംപാടം സ്വദേശി സദ്ദാംഹുസൈൻ (30) എന്നിവരെയാണ് ടൗൺ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികൾക്ക് സഹായം നൽകിയതിനും ഗൂഢാലോചനയ്ക്കുമാണ് സദ്ദാംഹുസൈൻ അറസ്റ്റിലായത്.

വ്യാഴാഴ്ച അറസ്റ്റിലായ കൽപ്പാത്തി ശംഖുവാരത്തോട് സ്വദേശികളായ മുഹമ്മദ് ബിലാൽ (22), റിയാസുദ്ദീൻ (35), മുഹമ്മദ് റിസ്വാൻ (20), പുതുപ്പരിയാരം ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് താഴെമുരളി പരപ്പത്തുതൊടി സ്വദേശി സഹദ് (22) എന്നിവരുമായി തെളിവെടുപ്പ് നടത്തി. ഇവർ കൊലപാതക ദിവസം ഉപയോഗിച്ച രണ്ട് ഇരുചക്രവാഹനം പുതുപ്പരിയാരത്തുനിന്ന് കണ്ടെടുത്തു. കൽമണ്ഡപത്തുനിന്ന് ഒരു ബൈക്കുകൂടി കണ്ടെടുത്തു.

ശംഖുവാരത്തോട് നിന്നാണ് കൊല്ലാനുപയോഗിച്ച വാൾ എടുത്തതെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു. ഇവിടത്തെ പള്ളിയിലാണ് മൊബൈലും വ്യക്തിഗത രേഖകളും സൂക്ഷിച്ചതെന്നും ഇവർ പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. പ്രതികൾ മറ്റ് രണ്ടുപേരെയും വധിക്കാൻ പദ്ധതിയിട്ടെന്ന് എഡിജിപി വിജയ് സാഖറെ പറഞ്ഞു. കൂടുതൽ അറസ്റ്റ് അടുത്ത ദിവസമുണ്ടാകുമെന്നും എഡിജിപി മാധ്യമങ്ങളോട് പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/nqHtu9J

Comments

Archive

Contact Form

Send