45 വർഷത്തിനിടെ ഒരു വളവും നിവർത്തിയിട്ടില്ലതിരുവനന്തപുരം നിലവിലുള്ള പാതയുടെ വളവ് നിവർത്തി ട്രെയിൻ വേഗതകൂട്ടാമെന്നാണ് ചിലർ അഭിപ്രായപ്പെടുന്നുണ്ട്. എന്നാൽ 45 വർഷത്തെ സർവീസിൽ ഒരിക്കൽപ്പോലും ഇന്ത്യൻ റെയിൽവേ അങ്ങനൊരു കാര്യം ചെയ്തതായി അറിയില്ലെന്ന് റെയിൽബോർഡ് മുൻഅംഗം സുബോധ് കുമാർ ജെയിൻ. ജനത്തിനെ പൊതുഗതാഗത സംവിധാനത്തിലേക്ക് എത്തിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. മറ്റ് വികസിത നഗരങ്ങളെപ്പോലെയല്ല കേരളം. ഇവിടെ എല്ലാ നഗരങ്ങൾക്കും തുല്യപ്രാധാന്യമുണ്ട്. 200 കിലോമീറ്റർ കൂടുമ്പോൾ സ്റ്റോപ് അനുവദി
സുബോധ് കുമാർ ജെയിൻ
നിലവിലുള്ള പാതയുടെ വളവ് നിവർത്തി ട്രെയിൻ വേഗതകൂട്ടാമെന്നാണ് ചിലർ അഭിപ്രായപ്പെടുന്നുണ്ട്. എന്നാൽ 45 വർഷത്തെ സർവീസിൽ ഒരിക്കൽപ്പോലും ഇന്ത്യൻ റെയിൽവേ അങ്ങനൊരു കാര്യം ചെയ്തതായി അറിയില്ലെന്ന് റെയിൽബോർഡ് മുൻഅംഗം സുബോധ് കുമാർ ജെയിൻ. ജനത്തിനെ പൊതുഗതാഗത സംവിധാനത്തിലേക്ക് എത്തിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. മറ്റ് വികസിത നഗരങ്ങളെപ്പോലെയല്ല കേരളം. ഇവിടെ എല്ലാ നഗരങ്ങൾക്കും തുല്യപ്രാധാന്യമുണ്ട്. 200 കിലോമീറ്റർ കൂടുമ്പോൾ സ്റ്റോപ് അനുവദിച്ച് രാജധാനിയോ ജനശതാബ്ദിയോ ഓടിച്ചാലൊന്നും യാത്രാദുരിതത്തിന് പരിഹാരം കാണാനാവില്ല.
കാൽനൂറ്റാണ്ട് മുമ്പാണ് സിൽവർ ലൈനിനെക്കുറിച്ച് ചിന്തിച്ചതെങ്കിൽ ബ്രോഡ്ഗേജ് മതിയായിരുന്നു. ഇപ്പോൾ കേന്ദ്രസർക്കാരും ആർബിഐയും അംഗീകരിച്ച നയം യാത്രാവണ്ടികൾക്ക് സ്റ്റാൻഡേർഡ് ഗേജും ചരക്ക് ഗതാഗതത്തിന് ബ്രോഡ്ഗേജുമാണ്.
റെയിൽവേയുടെ ‘ഡയമണ്ട് ക്വാഡ്രിലാട്രൽ’ അതിവേഗപാത സ്റ്റാൻഡേർഡ് ഗേജിലാണ്. ഭാവിയിൽ സിൽവർ ലൈനും അതിന് കണക്ടിവിറ്റിയുണ്ടാകാം. കാസർകോട്ടുനിന്ന് മംഗലാപുരത്തേക്കും നീട്ടാം. നിലവിലുള്ള പാത നവീകരിക്കൽ ഇന്ത്യൻ റെയിൽവേയ്ക്ക് സാധ്യമായതല്ല. ചരക്ക് ഗതാഗതത്തിന് മാത്രമാണ് റെയിൽവേ പ്രാധാന്യം നൽകുന്നത്. കേരളത്തോടുള്ള അവഗണനയും ഒരു പരിധിവരെ അതിനാലാണ്. ഇവിടെനിന്ന് കൽക്കരിയോ മറ്റോ കൊണ്ടു പോകാനില്ല. സിൽവർ ലൈൻ ഡിപിആറിൽ ഇതുപോലുള്ള ചർച്ച നടത്തുന്നത് യൂറോപ്യൻ മാതൃകയാണ്. ഇന്ത്യയിൽ മറ്റെങ്ങുമില്ല. അത് ഗുണം ചെയ്യും. പുതിയ സംവിധാനമുണ്ടാക്കാതെ കേരളത്തിന് മറ്റൊരു മാർഗമില്ലെന്ന് ഏവരും സമ്മതിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ക്രിയാത്മക മണിക്കൂറുകൾ
റോഡിൽ കളയണോ എം എൻ രഘുചന്ദ്രൻനായർ
സിൽവർ ലൈൻ പാതയെക്കുറിച്ചടക്കം നമ്മുടെ മാനസികാവസ്ഥയിൽ കാര്യമായ മാറ്റം വേണമെന്ന് എം എൻ രഘുചന്ദ്രൻനായർ.
വിദേശത്ത് പോയിവന്നാൽ നമ്മൾ അവിടത്തെ ഗതാഗതസൗകര്യങ്ങളെക്കുറിച്ച് വാചാലരാകും. ഇവിടെ കൊണ്ടുവരുമ്പോൾ എതിർക്കും. നെടുമ്പാശേരി വിമാനത്താവളം, ഗെയിൽ പൈപ്പ് ലൈൻ, വിഴിഞ്ഞം പോർട്ട്. എല്ലാത്തിനെയും ആദ്യം എതിർത്തു. പിന്നീട് ഇരട്ടി ചെലവിൽ നിർമിച്ചു. ഇക്കാര്യങ്ങളിൽ സംസ്ഥാനത്തിനു പുറത്തേക്ക് പോകുന്ന സന്ദേശം നാണക്കേടുണ്ടാക്കുന്നതാണ്. കേരളത്തിൽ റെയിൽ, റോഡ് ശേഷിയുടെ എത്രയോ ഇരട്ടി ഗതാഗതമാണ് ഇപ്പോൾ.
തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്ക് പുലർച്ചെ കാറിൽ പോയാൽ മൂന്നു മണിക്കൂർ മതി. എന്നാൽ, ഏഴു മണിക്കായാൽ ആറു മണിക്കൂറാകും. നമുക്ക് നന്നായി ജോലിയെടുക്കാൻ കഴിയുന്ന മണിക്കൂർ വാഹനത്തിലിരിക്കേണ്ട അവസ്ഥ. അതേസമയം, സിൽവർ ലൈൻ വന്നാൽ സ്ഥിതി മാറും.
ബിസിനസുകാർക്ക് കൊച്ചിയിലും തൃശൂരും കോഴിക്കോട്ടും ഓഫീസിടാം. കാരണം, മണിക്കൂറുകൾക്കുള്ളിൽ പോയ്വരാം. വിനോദസഞ്ചാരികൾക്കും സൗകര്യപ്രദമാകും.
Credits Kerala || Deshabhimani Online News https://ift.tt/0yfeZ7D
Comments