ഷവോമി ഇന്ത്യയുടെ 5551 കോടി ഇഡി കണ്ടുകെട്ടി

ന്യൂഡൽഹി
വിദേശവിനിമയ ചട്ടലംഘനത്തെ (ഫെമാ) തുടർന്ന് ഷവോമി ഇന്ത്യയുടെ 5551 കോടി രൂപ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ചൈന ആസ്ഥാനമായ ഷവോമി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമാണ് ഷവോമി ഇന്ത്യ. നിയമങ്ങൾ ലംഘിച്ച് കമ്പനി രാജ്യത്തിനുപുറത്തുള്ള അക്കൗണ്ടുകളിലേക്ക് വൻതുക കൈമാറിയെന്നാണ് ആരോപണം. ഷവോമി ഗ്ലോബൽ വൈസ് പ്രസിഡന്റ് മനുകുമാർ ജെയിനിനെ ഇഡി ചോദ്യം ചെയ്തിരുന്നു.

പിഎം കെയറിലേക്ക് ഷവോമി ഇന്ത്യ 10 കോടി രൂപ സംഭാവന ചെയ്തിരുന്നു.



Credits National || Deshabhimani ​Online ​News https://ift.tt/SLDeV1i

Comments

Archive

Contact Form

Send