കശ്‌മീരിൽ ഈവർഷം സൈന്യം വധിച്ചത് 62 ഭീകരരെ
ന്യൂഡൽഹി
കശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കി വിഭജിച്ച് രാഷ്ട്രപതി ഭരണമേർപ്പെടുത്തിയതോടെ ഏറ്റുമുട്ടലുകളും സംഘർഷങ്ങളും കുറഞ്ഞെന്ന കേന്ദ്രസർക്കാരിന്റെയും ബിജെപിയുടെയും അവകാശവാദത്തിന്റെ മുനയൊടിച്ച് കണക്കുകൾ. കഴിഞ്ഞ രണ്ടര വർഷമായി തീവ്രവാദി ആക്രമണങ്ങളിൽ കുറവില്ലെന്നും കശ്മീരിന് പുറത്തുനിന്നുള്ളവരെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ വർധിച്ചെന്നും ഐ ജി വിജയ് കുമാർ പുറത്തിറക്കിയ പ്രസ്താവന വ്യക്തമാക്കി.
ഈ വർഷം ഏറ്റുമുട്ടലിൽ ഇതുവരെ 62 ഭീകരർ കൊല്ലപ്പെട്ടു. ഇതിൽ 47 പേർ തദ്ദേശീയരാണ്. 39 പേർ ലഷ്കറെ തയ്ബ ബന്ധമുള്ളവര്. കഴിഞ്ഞ മാസം മൂന്ന് പഞ്ചായത്ത് അംഗങ്ങളാണ് വിവിധ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. മാർച്ച് മുതൽ കുറഞ്ഞത് എട്ട് തൊഴിലാളികൾക്ക് വെടിയേറ്റ് പരിക്കേറ്റു. 2021 ഒക്ടോബറിൽ പ്രദേശവാസികൾ അല്ലാത്തവരെ ലക്ഷ്യമിട്ട് ഭീകരര് നടത്തിയ ആക്രമണത്തിൽ എട്ട് പേർ കൊല്ലപ്പെട്ടു.
Credits National || Deshabhimani Online News https://ift.tt/5wbO60X
Comments