പൊന്നുംകുടത്തിന്‌ പൊന്നുക്കുട്ടൻ തന്നെ സാരഥി ; ചങ്ങനാശേരി – 
വേളാങ്കണ്ണി 
കെഎസ്ആർടിസി സൂപ്പർ എക്സ്‌പ്രസ്‌ സർവീസ്‌ തുടരും


തിരവുനന്തപുരം
തന്റെ പൊന്നുംകുടമായ ബസിനു മുന്നിൽ മുഖമമർത്തി വിതുമ്പിക്കരയുന്ന ഡ്രൈവർ പൊന്നുക്കുട്ടന്റെ കരച്ചിൽ അധികൃതർ കേട്ടു; ചങ്ങനാശേരി –- വേളാങ്കണ്ണി കെഎസ്ആർടിസി സൂപ്പർ എക്സ്പ്രസ് സർവീസ് തുടരും. സ്വിഫ്റ്റിന് കൈമാറാൻ തീരുമാനിച്ച ഈ അന്തർ സംസ്ഥാന സർവീസ് മാറ്റമില്ലാതെ നിലനിർത്താൻ സിഎംഡി നിർദേശം നൽകി. താൻ വർഷങ്ങളായി ഓടുന്ന റൂട്ടും ബസും നിന്നുപോകുന്നതിൽ സങ്കടപ്പെട്ട ഡ്രൈവർ പൊന്നുക്കുട്ടൻ ബസിൽ മുഖമമർത്തി കരയുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

പൊന്നുക്കുട്ടനും മറ്റു ജീവനക്കാരും ബസ് നന്നായി പരിപാലിക്കുന്നതായും യാത്രക്കാരുമായി നല്ല ആത്മബന്ധമാണെന്നും പരിശോധനയിൽ വ്യക്തമായി. നിരവധി സ്ഥിരം യാത്രക്കാർ ഈ ബസിനെയാണ് ആശ്രയിക്കുന്നത്. ഈ സാഹചര്യത്തിലാണ് സർവീസ് നിലനിർത്താൻ തീരുമാനിച്ചത്.

ദീർഘദൂര സർവീസ് സൂപ്പർ ക്ലാസ് ബസുകൾ അഞ്ചു വർഷം കഴിഞ്ഞാൽ മാറ്റണമെന്നായിരുന്നു നിയമം. എന്നാൽ, ഇത്തരം ബസുകൾ കുറവായതിനാൽ കാലാവധി ഏഴു വർഷവും പിന്നീട് ഒമ്പതു വർഷവുമാക്കി. ദൂരം, കാലപ്പഴക്കം, പ്രാധാന്യം എന്നിവ പരിഗണിച്ചാണ് പഴയ ബസുകൾക്കു പകരം സ്വിഫ്റ്റിന്റെ പുതിയ ബസുകൾ നൽകുന്നത്. ഇങ്ങനെയാണ് അഞ്ചു വർഷവും മൂന്നു മാസവും പഴക്കമുള്ള ചങ്ങനാശേരി–- വേളാങ്കണ്ണി സൂപ്പർ എക്സ്പ്രസ് ബസ് ഡീലക്സാക്കാനും തീരുമാനിച്ചത്. പാലക്കാട് നെന്മാറ സ്വദേശിയാണ് ഡ്രൈവർ പൊന്നുക്കുട്ടൻ.



Credits Kerala || Deshabhimani ​Online ​News https://ift.tt/ouNwhVk

Comments

Archive

Contact Form

Send