ഡിവൈഎഫ്ഐ സമ്മേളനം ഇന്ന് സമാപിക്കും ; പൊതുയോ​ഗം 
ബൃന്ദാ കാരാട്ട് 
ഉദ്ഘാടനം ചെയ്യും


പത്തനംതിട്ട
ഡിവൈഎഫ്ഐ 15–-ാം സംസ്ഥാന സമ്മേളനം ശനിയാഴ്ച പത്തനംതിട്ടയിൽ സമാപിക്കും. വൈകിട്ട് അഞ്ചിന് ഭഗത്സിങ് നഗറിൽ (പത്തനംതിട്ട മുനിസിപ്പൽ മൈതാനം) ചേരുന്ന പൊതുസമ്മേളനം സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മന്ത്രിമാരായ സജി ചെറിയാൻ, പി എ മുഹമ്മദ് റിയാസ്, വീണാ ജോർജ്, ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹിം എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്യും. കേന്ദ്രീകരിച്ച പൊതുപ്രകടനം ഉണ്ടാകില്ല. ന​ഗരത്തിലെ മൂന്ന്കേന്ദ്രങ്ങളിൽനിന്ന് ചെറു റാലികൾ സമ്മേളന നഗരിയിലെത്തും. പുതിയ സംസ്ഥാന കമ്മിറ്റിയെയും ഭാരവാഹികളെയും അഖിലേന്ത്യാ സമ്മേളന പ്രതിനിധികളെയും ശനിയാഴ്ച തെരഞ്ഞെടുക്കും.

സംസ്ഥാന പ്രസിഡന്റ് എസ് സതീഷ്, ട്രഷറർ എസ് കെ സജീഷ്, കേന്ദ്രകമ്മിറ്റി അം​ഗങ്ങളായ കെ യു ജനീഷ്കുമാർ എംഎൽഎ, ​ഗ്രീഷ്മ അജയഘോഷ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.



Credits Kerala || Deshabhimani ​Online ​News https://ift.tt/bNyqaBr

Comments

Archive

Contact Form

Send