മറ്റുള്ളവർക്കില്ലാത്ത നടപടി എങ്ങനെ 
തനിക്കെതിരെ ? ; നോട്ടീസിന്‌ മറുപടി നൽകി കെ വി തോമസ്‌


കൊച്ചി/തിരുവനന്തപുരം
സിപിഐ എം പാർടി കോൺഗ്രസ് സെമിനാറിൽ പങ്കെടുത്തതിന് എഐസിസി അച്ചടക്ക സമിതി നൽകിയ നോട്ടീസിന് കെ വി തോമസ് മറുപടി നൽകി. ഞായർ വൈകിട്ട് ഇ–-മെയിൽ മുഖേനയാണ് മറുപടി നൽകിയത്. നേരിട്ട് ഹാജരായി വിശദീകരണം നൽകാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്നും ദേശീയ രാഷ്ട്രീയത്തിൽ സിപിഐ എമ്മിനെ കോൺഗ്രസ് ശത്രുവായി കാണേണ്ടതില്ലെന്നുമാണ് കെ വി തോമസിന്റെ നിലപാട്.

എ കെ ആന്റണി, വി എം സുധീരൻ തുടങ്ങിയ നേതാക്കൾ മുമ്പ് നടത്തിയ പ്രസംഗങ്ങൾ വിശദീകരണത്തിലുണ്ടെന്നാണ് സൂചന. തിരുവനന്തപുരത്ത് ബ്ര ഹ്മോസ് ഉദ്ഘാടന ചടങ്ങിൽ വ്യവസായ മന്ത്രിയായിരുന്ന എളമരം കരീമിനെ കേന്ദ്രമന്ത്രിയായിരുന്ന ആന്റണി ഏറെ പ്രശംസിച്ചിരുന്നു. കെപിസിസി പ്രസിഡന്റ് ആകാൻ നടക്കുന്ന കെ സുധാകരൻ ആ സ്ഥാനത്തെത്തിയില്ലെങ്കിൽ ബിജെപിയിലേക്കാകും പോവുകയെന്ന് പരസ്യപ്രസ്താവന നടത്തിയിരുന്നു വി എം സുധീരൻ. അന്നൊന്നും ഇവർക്കാർക്കുമെതിരെ നടപടിയെടുത്തില്ല. അത് കോൺഗ്രസ് സംസ്കാരമാണെന്നും കെ വി തോമസ് വാദിക്കുമ്പോൾ പരുങ്ങലിലാവുക അച്ചടക്ക സമിതിയും പുറത്താക്കാൻ വാദിക്കുന്ന കെ സുധാകരനുമാകും.

തിങ്കളാഴ്ച കെപിസിസി എക്സിക്യൂട്ടീവും ഭാരവാഹി യോഗവും വിളിച്ചിട്ടുണ്ട്. കെ വി തോമസിനെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാക്കാനും യോഗങ്ങളിൽ കെ സുധാകരന്റെ നീക്കമുണ്ടാ



Credits Kerala || Deshabhimani ​Online ​News https://ift.tt/0BbuU45

Comments

Archive

Contact Form

Send