റോഡ്‌ അപകടം; "രക്ഷകരെ' പൊലീസ് കണ്ടെത്തും

തിരുവനന്തപുരം > ഗുരുതര റോഡ് അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ എത്തിക്കുന്നവർക്കുള്ള കേന്ദ്ര സർക്കാരിന്റെ ക്യാഷ് അവാർഡിന് അർഹരായവരെ പൊലീസ് കണ്ടെത്തും. ഇതിനായി സംസ്ഥാന പൊലീസ് മേധാവി മാർഗനിർദേശമിറക്കി. പരിക്കേറ്റവരെ ഒരു മണിക്കൂറിനുള്ളിൽ ആശുപത്രിയിലെത്തിക്കുന്നവർക്കാണ് അവാർഡ്.

പൊലീസ് അർഹരെ കണ്ടെത്തി ജില്ലാ അപ്രൈസൽ കമ്മിറ്റി അധ്യക്ഷനായ കലക്ടറെ അറിയിക്കും. പട്ടിക ജില്ലാ അപ്രൈസൽ കമ്മിറ്റി എല്ലാ മാസവും ഗതാഗത കമീഷണർക്ക് അയക്കും. ഗതാഗത കമീഷണറാണ് അവാർഡ് നൽകുക. പദ്ധതി വിലയിരുത്താൻ സംസ്ഥാനതല നിരീക്ഷണസമിതിക്കും രൂപം നൽകി.

ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയിൽ ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി, ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി വിഭാഗം ഐജി എന്നിവർ അംഗങ്ങളും ഗതാഗത കമീഷണർ മെമ്പർ സെക്രട്ടറിയുമാണ്. സ്തുത്യർഹമായി പ്രവർത്തിച്ച മൂന്നുപേരെ ദേശീയ അവാർഡിനായും നാമനിർദേശം ചെയ്യും.



Credits Kerala || Deshabhimani ​Online ​News https://ift.tt/HLRltN6

Comments

Archive

Contact Form

Send