പാലക്കാട്‌ ആലപ്പുഴ കൊലകൾ : ലക്ഷ്യം കലാപം

തിരുവനന്തപുരം

ആലപ്പുഴയിലും ഇപ്പോൾ പാലക്കാടും നടന്ന കൊലകൾ തീവ്ര വർഗീയ പ്രസ്ഥാനങ്ങളായ ആർഎസ്എസും എസ്ഡിപിഐയും നടത്തുന്ന കലാപ നീക്കത്തിന്റെ ഭാഗം. രണ്ട് മതത്തിന്റെ പേരിൽ ചേരിതിരിച്ച് തീപ്പൊരികളിട്ട് ആളിക്കത്തിക്കുകയാണ് ഇവർ. എന്നാൽ ഈ അപകടത്തെ ചെറുക്കാനല്ല പ്രതിപക്ഷ ശ്രമം. സംസ്ഥാന സർക്കാരിനെ താറടിക്കുകയാണ്. ഫലത്തിലിത് വർഗീയ സംഘങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ്. പാലക്കാട് എത്ര ആസൂത്രിതമായാണ് ആദ്യം ആർഎസ്എസും ഉടനടി എസ്ഡിപിഐയും കൊലപാതകം നടത്തിയത്. വർഗീയവിഷം ഉറഞ്ഞുകൂടിയ സംഘങ്ങൾ ആരേയും കൂസാതെ മറുമതത്തിലുള്ളവരെ വകവരുത്തുകയാണ്. ഇരുകൂട്ടരും പ്രവർത്തകരെ ആ രൂപത്തിലാണ് വാർത്തെടുക്കുന്നത്. കടുത്ത പരിശീലനം, മത വിദ്വേഷം, സമൂഹമാധ്യമ കൂട്ടായ്മ വഴി തീകോരിയിടൽ, സ്വാധീനമുള്ള മേഖലയിൽ എന്തിനും തയ്യാറായ വിവിധ സംഘങ്ങളെ രഹസ്യ കേന്ദ്രത്തിൽ ഒളിപ്പിക്കൽവരെ ഇവർ ചെയ്യുകയാണ്.

അഭ്യസ്തവിദ്യരായ ചെറുപ്പക്കാർപോലും ഈ സംഘത്തിലുണ്ട്. ഇവർ എവിടെയാണെന്ന് പോലും വീട്ടുകാർ അറിയുന്നില്ല. മതവിദ്വേഷം പ്രത്യക്ഷമായി പ്രകടിപ്പിക്കാൻ തുടങ്ങി എന്നതും അപകടത്തിന്റെ ആഴം കൂട്ടുന്നു. ആരാധനാലയങ്ങൾക്കടുത്ത് ഇതരമത വിരോധം പരസ്യപ്പെടുത്തുന്ന ബോർഡ് തൂക്കുന്നതും മറ്റും പ്രകോപന കാരണങ്ങളും. ഇവിടങ്ങളിൽ ശക്തമായ സാമൂഹ്യ ഇടപെടലിനാണ് സർക്കാരും മതനിരപേക്ഷ പാർടികളും ശ്രമിക്കുന്നത്. ഈ നിതാന്ത ജാഗ്രതയും ഇടപെടലുമാണ് വലിയ വർഗീയ കലാപങ്ങളിൽനിന്ന് നാടിനെ കാക്കുന്നത്.


ഓടാതിരിക്കാൻ കാലിൽ വെട്ടും മരണം ഉറപ്പാക്കാൻ തലയ്ക്കും
പാലക്കാട്ടെ കൊലപാതകങ്ങൾക്ക് പിന്നിൽ പ്രത്യേക പരിശീലനം കിട്ടിയ സംഘം. നിമിഷങ്ങൾക്കകം ഒരാളെ കൊല്ലാൻ വേണ്ടി തയ്യാറാക്കിയ പദ്ധതിയാണിത്. സുബൈറിന് ശരീരത്തിൽ ചെറുതും വലുതുമായ മുപ്പതിലേറെ മുറിവുണ്ട്. ആദ്യം കാലിൽ വെട്ടുക, പിന്നീട് തലയിലും കഴുത്തിലും എന്നതാണ് രീതി.

കഴുത്തിനും കാലുകൾക്കുമേറ്റ ആഴത്തിലുള്ള മുറിവുകളിൽനിന്ന് ചോരവാർന്നാണ് മരണം. എസ്ഡിപിഐയുടെ സ്ഥിരം രീതിയാണ് ശ്രീനിവാസനെ കൊലപ്പെടുത്താനും പ്രയോഗിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഓടാതിരിക്കാൻ വലതുകാലിൽ വെട്ടി വീഴ്ത്തിയശേഷം തലയ്ക്ക് പിൻഭാഗത്തും നെറുകയിലും ആഴത്തിൽ വെട്ടി. തടുക്കാൻ ശ്രമിക്കുമ്പോൾ കൈകളിലും വെട്ടി. ശരീരത്തിൽ ആഴത്തിലുള്ള പത്തോളം മുറിവുണ്ട്. തലയുടെ ഇടതുഭാഗം വെട്ടിപ്പൊളിച്ച നിലയിലാണ്. രണ്ട് തുടയിലും ആഴത്തിലുള്ള മുറിവുണ്ട്.

അഞ്ചു മാസംമുമ്പ് എലപ്പുള്ളി സ്വദേശിയായ ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിനെ സമാനരീതിയിൽ കാറിടിച്ചുവീഴ്ത്തിയാണ് എസ്ഡിപിഐക്കാർ വെട്ടിക്കൊലപ്പെടുത്തിയത



Credits Kerala || Deshabhimani ​Online ​News https://ift.tt/0gN9nIL

Comments

Archive

Contact Form

Send