പൊലീസിന്റെ പങ്ക് വ്യക്തം: ബൃന്ദ കാരാട്ട്
ന്യൂഡൽഹി
ജഹാംഗിർപുരിയിൽ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ കൃത്യവിലോപം ചൂണ്ടിക്കാട്ടി സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ടും ഡൽഹി സംസ്ഥാന സെക്രട്ടറി കെ എം തിവാരിയും പൊലീസ് കമീഷണർക്ക് കത്തയച്ചു. പ്രദേശത്ത് ആയുധങ്ങളുമായി ജാഥ നടത്താൻ അനുമതി നൽകിയത് ആരാണ്, മുസ്ലിംപള്ളിക്കു മുന്നിൽ ജാഥ എത്തിയതെങ്ങനെ, മതിയായ സുരക്ഷ ഏർപ്പെടുത്താതിരുന്നത് എന്തുകൊണ്ട്, അന്വേഷണം ഏകപക്ഷീയമായി നീങ്ങുന്നത് എന്തുകൊണ്ട്–- എന്നീ ചോദ്യങ്ങൾ കത്തിൽ ഉന്നയിച്ചിട്ടുണ്ട്.
ഇരുവിഭാഗത്തിലുമുള്ളവരെ അറസ്റ്റ് ചെയ്തെന്ന് പൊലീസ് പറയുന്നു. എന്നാൽ, കുറ്റംചെയ്ത എല്ലാവരും ശിക്ഷിക്കപ്പെടണം. ബജ്റംഗദൾ അനുബന്ധ സംഘടനയാണ് ജാഥ നടത്തിയതെന്ന് പൊലീസ് പറയുന്നു. സംഘർഷത്തിന് ഉത്തരവാദികളായ പൊലീസ് അന്വേഷണം നടത്തുന്നതിൽ കാര്യമില്ല. ജുഡീഷ്യൽ അന്വേഷണമാണ് ഉചിതം–- കത്തിൽ ചൂണ്ടിക്കാട്ടി.
Credits National || Deshabhimani Online News https://ift.tt/BCL4uIV
Comments