മെയ്‌ദിനം: എൽഐസി സ്വകാര്യവൽക്കരണത്തിനെതിരെ തൊഴിലാളിറാലി ഇന്ന്
കൊച്ചി> ‘എൽഐസി സ്വകാര്യവൽക്കരിക്കരുത്’ എന്ന മുദ്രാവാക്യമുയർത്തി സംയുക്ത ട്രേഡ് യൂണിയൻ ജില്ലാ സമിതി ഞായർ രാവിലെ ഒമ്പതിന് മണ്ഡലം കേന്ദ്രങ്ങളിൽ മെയ്ദിനറാലി സംഘടിപ്പിക്കും. എറണാകുളം നഗരത്തിൽ റാലിയും പൊതുസമ്മേളനവും സിഐടിയു സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥ് ഉദ്ഘാടനം ചെയ്യും. എൽഐസി സ്വകാര്യവൽക്കരണത്തിനെതിരെ സംരക്ഷണപ്രതിജ്ഞയെടുക്കും. ലഘുലേഖകൾ വിതരണം ചെയ്യും.
അമ്പലമുകളിൽ സിഐടിയു ജില്ലാ പ്രസിഡന്റ് ജോൺ ഫെർണാണ്ടസ്, തൃപ്പൂണിത്തുറയിൽ സെക്രട്ടറി പി ആർ മുരളീധരൻ, പറവൂരിൽ എഐടിയുസി സംസ്ഥാന സെക്രട്ടറി പി രാജു, സൗത്ത് കളമശേരിയിൽ സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് എസ് ശർമ എന്നിവർ ഉദ്ഘാടനം ചെയ്യും. പിറവത്ത് ദീപ കെ രാജൻ, വാരപ്പെട്ടിയിൽ എസ് സതീഷ്, കുമ്പളങ്ങിയിൽ സി കെ മണിശങ്കർ, പെരുമ്പാവൂർ ടൗണിൽ കെ കെ അഷറഫ്, പാലാരിവട്ടത്ത് എം അനിൽകുമാർ, കോതമംഗലത്ത് കെ എൻ ഗോപി, വൈപ്പിൻ പള്ളിപ്പുറത്ത് ചാൾസ് ജോർജ്, ഏലൂരിൽ എം ബി സ്യമന്തഭദ്രൻ, മൂവാറ്റുപുഴയിൽ എം പി ഉദയൻ, ഇരുമ്പനത്ത് എ ജി ഉദയകുമാർ, ഫോർട്ട് കൊച്ചിയിൽ വി യു ഹംസക്കോയ, കൂത്താട്ടുകുളത്ത് കെ ചന്ദ്രശേഖരൻ, അത്താണിയിൽ വി പി ജോർജ്, അങ്കമാലിയിൽ പി ടി പോൾ എന്നിവർ ഉദ്ഘാടനം ചെയ്യും.
Credits Kerala || Deshabhimani Online News https://ift.tt/nTGCpIS
Comments