കൊല്‍ക്കത്ത ഒരുങ്ങുന്നു; 
ഡിവൈഎഫ്‌ഐ 
അഖിലേന്ത്യാ സമ്മേളനത്തിനായി

കൊൽക്കത്ത > ഡിവൈഎഫ്ഐയുടെ 11–-ാം അഖിലേന്ത്യാ സമ്മേളനത്തിന് കൊൽക്കത്ത ഒരുങ്ങുന്നു. മെയ് 12 മുതൽ 15 വരെ സാൾട്ട് ലേക്ക് ഈസ്റ്റേൺ സോൺ കൾച്ചറൽ സെന്ററിലാണ് സമ്മേളനം. ഡിഗോ മറഡോണയുടെ പേരാണ് സമ്മേളന നഗരിക്ക് നൽകുക. 12ന് എസ് പ്ലനേഡ് സഹീദ് മിനാർ മൈതാനിയിൽ വൻ പൊതുസമ്മേളനം നടക്കും. സെമിനാറുകൾ, ചിത്രപ്രദർശനം, പുസ്തക പ്രദർശനം, കലാ സാംസ്കാരിക പരിപാടികൾ, ചലച്ചിത്ര, കായിക മേളകൾ തുടങ്ങിയവ സമ്മേളനത്തോട് അനുബന്ധിച്ച് സംഘടിപ്പിക്കും.

ഇരുപത്തേഴ് വർഷത്തിനുശേഷമാണ് അഖിലേന്ത്യ സമ്മേളനത്തിന് കൊൽക്കത്ത വേദിയാകുന്നത്. സംഘടിത കടന്നാക്രമണങ്ങളെ നേരിട്ട് സമ്മേളനം വൻ വിജയമാക്കാനുള്ള ഒരുക്കമാണ് നടക്കുന്നത്. മുൻ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ മുഖ്യ ഉപദേഷ്ടാവായ സ്വാഗത സംഘത്തിനാണ് നടത്തിപ്പിന്റെ ചുമതല. പ്രശസ്ത ബംഗാളി നടൻ സവ്യസാചി ചക്രവർത്തി -പ്രസിഡന്റും പലാസ് ദാസ് -സെക്രട്ടറിയും സൗഭനിക് മിത്ര ട്രഷററുമായാണ് സ്വാഗത സംഘം.



Credits National || Deshabhimani ​Online ​News https://ift.tt/bhfwS4o

Comments

Archive

Contact Form

Send