വളർത്തുനായയ്ക്കായി തമിഴ്നാട്ടില്‍ അമ്പലം


ചെന്നൈ
അസുഖംബാധിച്ച് ചത്തുപോയ വളർത്തുനായയുടെ ഓർമയ്ക്കായി ക്ഷേത്രം നിർമിച്ച് എൺപത്തിരണ്ടുകാരൻ. തമിഴ്നാട് ശിവ​ഗം​ഗയിലെ മാനാമധുരയിൽനിന്നുള്ള മുത്തുവാണ് നായ ടോമിനുവേണ്ടി ക്ഷേത്രം നിർമിച്ചത്. കഴിഞ്ഞ വർഷമാണ് ടോം ചത്തത്. ഇതോടെ ഫാമിൽ നായയുടെ പ്രതിമ സ്ഥാപിച്ചു. പിന്നാലെ ക്ഷേത്രം നിർമിച്ചു. എല്ലാ ചൊവ്വാഴ്ചയും വെള്ളിയും പ്രാർഥന നടത്തുന്നു. മനുഷ്യനും വളർത്തുമൃഗവും തമ്മിലുള്ള ആത്മബന്ധം ഭാവിതലമുറയെ പഠിപ്പിക്കാനുള്ള വഴിയാണ് ഇതെന്ന് മുത്തു പറയുന്നു.



Credits National || Deshabhimani ​Online ​News https://ift.tt/ac5dVbZ

Comments

Archive

Contact Form

Send