ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ്: സഖ്യത്തിന് മായാവതി തയ്യാറായില്ലെന്ന് രാഹുല്‍
ന്യൂഡൽഹി> ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ ബിഎസ്പി നേതാവ് മായാവതിക്ക് മുഖ്യമന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തിരുന്നെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കെ രാജു എഡിറ്റ് ചെയ്ത ‘ദലിത് ട്രൂത്ത്’എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിലാണ് വെളിപ്പെടുത്തൽ.
മായാവതി സഖ്യചർച്ചകളോട് പ്രതികരിച്ചില്ല. കേന്ദ്രഏജൻസികളുടെ ഭീഷണിയാണ് ഇതിനു പിന്നിൽ. കൻഷിറാമിനെപ്പോലെ ദളിത് വിഷയത്തിൽ ശബ്ദമുയർത്താൻ മായാവതിക്കും ബിഎസ്പിക്കും കഴിയുന്നില്ല. കേന്ദ്ര ഏജൻസികൾ ആർഎസ്എസ് നിയന്ത്രണത്തിലാണെന്നും രാഹുല് പറഞ്ഞു. ബിജെപി തുടർഭരണം നേടിയ യുപിയിൽ കോൺഗ്രസ് രണ്ടും ബിഎസ്പി ഒരു സീറ്റിലുമാണ് ജയിച്ചത്.
Credits National || Deshabhimani Online News https://ift.tt/UPWXbMy
Comments