അവസാന ദിനത്തില്‍ സ്വകാര്യ ബിൽ
അവതരിപ്പിച്ച്‌ സോമപ്രസാദ്‌


ന്യൂഡൽഹി
രാജ്യസഭയിലെ അവസാന ദിനത്തിലും കർമനിരതനായി സിപിഐ എം അംഗം കെ സോമപ്രസാദ്. പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണത്തെതുടർന്ന് ദളിത് വിഭാഗത്തിന് നഷ്ടപ്പെടുന്ന തൊഴിലവസരങ്ങൾ നികത്തണമെന്നും പഴയ രീതിയിൽ തൊഴിൽ സംവരണം തുടരണമെന്നും ആവശ്യപ്പെട്ട് സ്വകാര്യ ബിൽ അവതരിപ്പിച്ചു. ദളിത് വിഭാഗങ്ങൾക്ക് നഷ്ടപ്പെട്ട തസ്തികകൾ നികത്തുന്നതിനൊപ്പം ഇനി നഷ്ടപ്പെടാനിടയുള്ള തസ്തികകൾ സംരക്ഷിക്കുന്നതിന് കേന്ദ്ര–-- സംസ്ഥാന സർക്കാരുകൾ നിയമനിർമാണം നടത്തണമെന്നും ബിൽ നിർദേശിക്കുന്നു. ദളിത് വിഭാഗത്തിന് ഉറപ്പായ തൊഴിലുകളാണ് പൊതുമേഖലാ സ്ഥാപനങ്ങളിലേത്. സ്വകാര്യമേഖലയിൽ തൊഴിൽ സാധ്യത പൂർണമായും ഇല്ലാതായ സാഹചര്യത്തിലാണ് ബിൽ അവതരിപ്പിച്ചതെന്ന് കെ സോമപ്രസാദ് പറഞ്ഞു.



Credits National || Deshabhimani ​Online ​News https://ift.tt/u3O9tiC

Comments

Archive

Contact Form

Send