ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനം സമാപിച്ചു

ഭഗത്സിങ് നഗർ (പത്തനംതിട്ട) > ആയിരങ്ങൾ അണിനിരന്ന മഹാറാലിയോടെ ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന് സമാപനം.
വീഥികളിലാകെ ശുഭ്രപതാകയേന്തിയവർ നിരന്നു. വഴിയോരങ്ങളിൽ റാലിയെ വരവേൽക്കാൻ ജനം കാത്തുനിന്നു. പൊതുസമ്മേളനം നടക്കുന്ന ഭഗത്സിങ് നഗർ (മുൻസിപ്പൽ സ്റ്റേഡിയം) ജനസാഗരമായി. നാടിന്റെ നാനാദിക്കിൽനിന്നുള്ളവരും പൊതുസമ്മേളന നഗറിലെത്തി.
പൊതുസമ്മേളനം സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് ഉദ്ഘാടനം ചെയ്തു.

സംസ്ഥാന പ്രസിഡന്റ് വി വസീഫ് അധ്യക്ഷനായി. അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീം എംപി, അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി പ്രീതി ശേഖർ, മുൻ അഖിലേന്ത്യാ പ്രസിഡന്റ് മന്ത്രി പി എ മുഹമ്മദ് റിയാസ്, സംസ്ഥാന സെക്രട്ടറി വി കെ സനോജ്, അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി എസ് സതീഷ്, സ്വാഗതസംഘം ചെയർമാൻ കെ പി ഉദയഭാനു എന്നിവർ പങ്കെടുത്തു.



Credits Kerala || Deshabhimani ​Online ​News https://ift.tt/fUwGq1H

Comments

Archive

Contact Form

Send