പൊതുവിദ്യാലയങ്ങളിലെ 
മാറ്റം അനുകരണീയം: 
യെച്ചൂരി


കണ്ണൂർ
കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ മാറ്റം രാജ്യത്തിനാകെ അനുകരണീയമാണെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

മുണ്ടേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വികസനപദ്ധതികൾ സന്ദർശിക്കാനെത്തിയതായിരുന്നു അദ്ദേഹം. സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ, മുൻ എം പി കെ കെ രാഗേഷ് എന്നിവർക്കൊപ്പമാണ് യെച്ചൂരി എത്തിയത്. കെ കെ രാഗേഷ് ചെയർമാനായ ‘മുദ്രാ വിദ്യാഭ്യാസ സമിതി’ രാജ്യത്തെ 23 പൊതുമേഖലാ കമ്പനികളിൽനിന്ന് 24കോടി രൂപ സമാഹരിച്ചാണ് സൗകര്യങ്ങൾ ഏർപ്പെടുത്തിയത്. ഇതോടൊപ്പം സംസ്ഥാന സർക്കാർ 7.85 കോടിയും വിവിധ എംപി ഫണ്ടിൽനിന്ന് അഞ്ച് കോടി രൂപയും എംഎൽഎ ഫണ്ടിൽനിന്ന് ഒരു കോടി രൂപയും ജനങ്ങളിൽനിന്ന് സമാഹരിച്ച 35 ലക്ഷം രൂപയും വികസനപ്രവർത്തനങ്ങൾക്കായി വിനിയോഗിച്ചു.

ക്ലാസ് മുറികളെല്ലാം ഡിജിറ്റലാക്കിയതിനൊപ്പം ലാബുകൾ തിരുവന്തപുരത്തെ ഐസർ മാതൃകയിലാണ് ഒരുക്കിയത്. പ്ലാനറ്റോറിയവും എസി ഓഡിറ്റോറിയവും ഡിജിറ്റൽ ലൈബ്രറിയും സ്കൂളിൽ സജ്ജമായി.



Credits Kerala || Deshabhimani ​Online ​News https://ift.tt/42M7OXp

Comments

Archive

Contact Form

Send