ആദിത്യനാഥിന്റെ ട്വിറ്റർ ഹാക്ക് ചെയ്‌തു; മുഖചിത്രത്തിൽ ‘തൊപ്പിവച്ച കുരങ്ങൻ’
ന്യൂഡൽഹി> യുപി മുഖ്യമന്ത്രി ആദിത്യനാഥിന്റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്ത് മുഖചിത്രം മാറ്റി. പകരം കാർട്ടൂൺ കഥാപാത്രമായ തൊപ്പിവച്ച കുരങ്ങന്റെ ചിത്രമാണ് പോസ്റ്റ് ചെയ്തത്. ശനി പുലർച്ചെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അക്കൗണ്ട് ഹാക്ക് ചെയ്തത്.
നൂറിലേറെ ട്വീറ്റും ഹാക്കർ പോസ്റ്റ് ചെയ്തു. പിന്നിൽ സാമൂഹ്യവിരുദ്ധരാണെന്നും കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
Credits National || Deshabhimani Online News https://ift.tt/d9bw5qJ
Comments