നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ ബലാത്സംഗ കേസ്

കൊച്ചി> സിനിമയിൽ കൂടുതൽ അവസരങ്ങൾ നൽകാമെന്ന് പറഞ്ഞ് യുവതിയെ ലൈംഗികമായി ചൂഷണം ചെയ്ത നടനും നിര്മ്മാതാവുമായ വിജയ് ബാബുവിനെതിരെ ബലാത്സംഗ കുറ്റം ചുമത്തി കേസെടുത്തു. കോഴിക്കോട് സ്വദേശിനിയുടെ പരാതിയിലാണ് എറണാകുളം സൗത്ത് പൊലീസ് കേസെടുത്തത്.

എറണാകുളത്തെ ഫ്ളാറ്റിൽ വച്ച് നിരവധി തവണ ബലാത്സംഗം ചെയ്തുവെന്നാണ് യുവതി ഏപ്രില് 22ന് പൊലീസില് നൽകിയ പരാതിയിൽ പറയുന്നത്. യുവതിയുടെ പരാതിയിൽ അന്വേഷണം തുടങ്ങി. ബലാത്സംഗം, ഗുരുതരമായി പരിക്കേൽപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് വിജയ് ബാബുവിനെതിരെ കേസെടുത്തത്.



Credits Kerala || Deshabhimani ​Online ​News https://ift.tt/zYl6Dmq

Comments

Archive

Contact Form

Send