തൊണ്ണൂറുകാരനായ പത്മ ജേതാവിന്റെ വീട് ഒഴിപ്പിച്ച് കേന്ദ്രം
ന്യൂഡൽഹി
പത്മശ്രീ അവാർഡ് ജേതാവും ഒഡീസി നർത്തകനുമായ ഗുരു മായാധർ റൗട്ടിനെയും (90) വീട്ടിൽനിന്ന് ഒഴിപ്പിച്ച് കേന്ദ്രസർക്കാർ. പ്രമുഖ കലാകാരന്മാര്ക്ക് മുന് സർക്കാർ അനുവദിച്ച വീടുകളാണ് അനധികൃത കൈയേറ്റമായി കണ്ട് ഒഴിപ്പിക്കുന്നത്. മെയ് രണ്ടിനകം ഒഴിയാന് എട്ട് കലാകാരന്മാർക്കുകൂടി നോട്ടീസ് നൽകി.
താഴ്ന്ന വരുമാനക്കാരായ 40 കലാകാരന്മാർക്കാണ് സാംസ്കാരിക മന്ത്രാലയത്തിന്റെ ശുപാർശ പ്രകാരം താമസസൗകര്യം അനുവദിച്ചത്. 2014ല് ഇവ ഒഴിപ്പിക്കാന് തീരുമാനിച്ചു. ഇതിനെതിരെ കലാകാരന്മാർ കോടതിയെ സമീപിച്ചെങ്കിലും വിധി അനുകൂലമായില്ല. എന്നാൽ, പ്രായാധിക്യമുള്ള ഗുരു മായാധർ റൗട്ടിനെ ഒഴിപ്പിച്ച രീതിക്കെതിരെ പ്രതിഷേധം ശക്തമായി. മനുഷ്യത്വരഹിതമായാണ് അദ്ദേഹത്തോട് ഉദ്യോഗസ്ഥർ പെരുമാറിയത്.
Credits National || Deshabhimani Online News https://ift.tt/QVroADf
Comments