ലോകത്തിന്റെ മുത്തശ്ശി വിടവാങ്ങി
ടോക്യോ
ലോകത്തെ ഏറ്റവും പ്രായമേറിയ വ്യക്തിയായിരുന്ന ജാപ്പനീസ് വനിത കനെ ടനാക അന്തരിച്ചു. 119 വയസ്സായിരുന്നു. പടിഞ്ഞാറൻ ജപ്പാനിലെ ഫുകുവോകയിലെ ആശുപത്രിയിൽ പത്തൊമ്പതിനായിരുന്നു അന്ത്യം.
റൈറ്റ് സഹോദരന്മാർ ആദ്യമായി വിമാനം പറത്തുകയും മേരി ക്യൂറിക്ക് നൊബേൽ സമ്മാനം ലഭിക്കുകയും ചെയ്ത1903ൽ ജനുവരി രണ്ടിന് ഫുകുവോകയിലാണ് കനെ ടനാക ജനിച്ചത്. 1922ൽ ഹിഡിയോ ടനാകയെ വിവാഹം ചെയ്തു. നാല് കുട്ടികൾ. ഒരാളെ ദത്തെടുത്തു. നിരവധി സ്ഥാപനങ്ങൾ നടത്തി. 2019ലാണ് ഗിന്നസ് വേൾഡ് റെക്കോഡ്സ് ഏറ്റവും പ്രായമേറിയ വ്യക്തിയായി തെരഞ്ഞെടുത്തത്.
ലോകത്ത് ജീവിച്ചിരുന്നവരിൽ ഏറ്റവും പ്രായമേറിയ വ്യക്തിയായി ഗിന്നസ് രേഖപ്പെടുത്തിയിട്ടുള്ളത് ഫ്രഞ്ച് വനിത ജിയാൻ ലൂയിസ് കാൽമെന്റാണ്. 1997ൽ മരിക്കുമ്പോൾ 122 വർഷവും 164 ദിവസവുമായിരുന്നു പ്രായം.
Credits National || Deshabhimani Online News https://ift.tt/ndwI3iG
Comments