വേദഗണിതം പഠിപ്പിക്കണമെന്ന് ശുപാർശ
ന്യൂഡൽഹി
വേദഗണിതവും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് വിവിധ മന്ത്രാലയങ്ങളുടെ ശുപാർശ. ദേശീയ പാഠ്യപദ്ധതി പരിഷ്കരണത്തിനുവേണ്ടി രൂപീകരിച്ച വിദഗ്ധസമിതി മുമ്പാകെയാണ് വേദഗണിതം, സ്വച്ഛഭാരതം ഉൾപ്പെടെ പാഠ്യവിഷയമാക്കണമെന്ന് ശുപാർശ ചെയ്തത്.സ്കൂൾ പാഠ്യപദ്ധതിയിൽ വേദങ്ങളിൽനിന്നുള്ള പ്രസക്തഭാഗം ഉൾപ്പെടുത്താൻ വിദ്യാഭ്യാസമന്ത്രാലയം നീക്കം തുടങ്ങിയതായി നേരത്തേ റിപ്പോർട്ട് പുറത്തുവന്നിരുന്നു. വേദജ്ഞാനം പഠിക്കുന്നതിലൂടെ വിദ്യാർഥികളുടെ നിലവാരം ഉയരുമെന്ന് എൻസിഇആർടി ഡയറക്ടർ ദിനേശ്പ്രസാദ് സക്ലാനി അവകാശപ്പെട്ടിരുന്നു.
പിന്നാലെ ഡോ. കസ്തൂരിരംഗൻ അധ്യക്ഷനായ പാഠ്യപദ്ധതി പരിഷ്കരണ സമിതി മുമ്പാകെ വിവിധ മന്ത്രാലയം വേദഗണിതം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന ശുപാർശ നടത്തി. നേരത്തേ, ആർഎസ്എസും സമാനമായ ആവശ്യം ഉന്നയിച്ചിരുന്നു.
Credits National || Deshabhimani Online News https://ift.tt/BR5UzaJ
Comments