ഗുജറാത്ത് കടക്കെണിയില്‍; വെളിപ്പെടുത്തി സിഎജി
ന്യൂഡൽഹി
ബിജെപി ഭരിക്കുന്ന ഗുജറാത്ത് കടക്കെണിയിൽ മുങ്ങുന്നതായി മുന്നറിയിപ്പ് നൽകി കംപ്ട്രോളർ ആൻഡ് ഓഡിറ്റ് ജനറൽ (സിഎജി) റിപ്പോർട്ട്. അടുത്ത ഏഴ് വർഷത്തിനുള്ളിൽ മൊത്തം കടത്തിന്റെ 61 ശതമാനം സർക്കാരിന് അടയ്ക്കേണ്ടിവരുമെന്നും ഇത് സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കുമെന്നും മാർച്ച് 31ന് ഗുജറാത്ത് നിയമസഭയിൽ സമർപ്പിച്ച സിഎജി റിപ്പോർട്ടിൽ പറയുന്നു. സംസ്ഥാനത്തിന്റെ റവന്യു കമ്മി 10,997 കോടി രൂപയാണ്.
ഗുജറാത്തിലെ പൊതുമേഖലാ സ്ഥാപനങ്ങൾ 30,400 കോടി രൂപയുടെ നഷ്ടമുണ്ടാക്കി. ഗുജറാത്ത് സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷനും ഗുജറാത്ത് സ്റ്റേറ്റ് പെട്രോളിയം കോർപറേഷനും കടക്കെണിയിലാണ്.
Credits National || Deshabhimani Online News https://ift.tt/YTznEus
Comments