കോവിഡ് വാക്‌സിൻ : കുട്ടികൾക്ക് മുൻഗണന നൽകണമെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി
സ്കൂൾ തുറന്നതിനാൽ കുട്ടികൾക്ക് വേഗത്തിൽ വാക്സിൻ നൽകുന്നതിന് പ്രഥമ പരിഗണന നൽകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. മുഖ്യമന്ത്രിമാരുടെ കോവിഡ് അവലോകന ഓൺലൈൻ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് ഭീഷണി ഒഴിഞ്ഞിട്ടില്ലെന്നും ഒമിക്രോണടക്കമുള്ള വകഭേദങ്ങൾ ഇപ്പോഴുമുണ്ടെന്നും മോദി പറഞ്ഞു. മുതിർന്നവരിൽ 96 ശതമാനത്തിനും ഒരു ഡോസ് വാക്സിനെങ്കിലും നൽകിയത് അഭിമാനകരമാണ്. രോഗബാധ നിയന്ത്രിക്കുന്നതിനൊപ്പം സാമ്പത്തിക പ്രവർത്തനം തുടരണം.
വേനൽക്കാലത്ത് തീപിടിത്തമടക്കം ഒഴിവാക്കാൻ ആശുപത്രികളിൽ സുരക്ഷാ പരിശോധന നടത്തണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
Credits National || Deshabhimani Online News https://ift.tt/0zabYAs
Comments