അഭിമാനം വാനോളം
പത്തനംതിട്ട > വാനോളമാണ് അഭിമാനമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗമായി തെരഞ്ഞെടുത്ത ട്രാൻസ്ജെൻഡർ ലയ മരിയ ജെയ്സൺ. ‘രാജ്യത്തെ തന്നെ ഏറ്റവും വലിയ യുവജന പ്രസ്ഥാനത്തിന്റെ സംസ്ഥാന കമ്മിറ്റിയംഗത്വം വലിയ പ്രതീക്ഷകളും ഉത്തരവാദിത്തവുമാണ് നൽകുന്നത്. ചരിത്രത്തിൽ ആദ്യമായാണ് ഒരു ട്രാൻസ്ജെൻഡർ സംസ്ഥാന കമ്മിറ്റിയിലെത്തുന്നത്. ട്രാൻസ്ജെൻഡർ വിഭാഗങ്ങളുടെ പ്രശ്നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിലെത്തിക്കാൻ അംഗത്വം ഗുണംചെയ്യും.
സമൂഹം അകറ്റിനിർത്തിയിരുന്ന തന്നെപ്പോലുള്ളവർക്ക് മുഖവും ജീവിതവും തന്നത് ഡിവൈഎഫ്ഐയാണ്. ഡിവൈഎഫ്ഐയുടെ ഭാഗമായശേഷം സമൂഹത്തിന്റെ സമീപനത്തിൽ വ്യത്യാസം വന്നിട്ടുണ്ട്–- ലയ പറഞ്ഞു. കോട്ടയം ജില്ലാ കമ്മിറ്റിയംഗമായ ലയ 2019ലാണ് ഡിവൈഎഫ്ഐ പ്രാഥമിക അംഗത്വംനേടിയത്. ചങ്ങനാശേരി ഇത്തിത്താനം സ്വദേശിയാണ്. തിരുവനന്തപുരം സോഷ്യൽ വെൽഫെയർ ബോർഡിൽ ഇ സ്ക്വയർ ഹബ് പ്രോജക്ടിൽ കംപ്യൂട്ടർ അസിസ്റ്റന്റാണ്.
Credits Kerala || Deshabhimani Online News https://ift.tt/cbzFsuM
Comments